പെൺകുട്ടിയെ രാത്രി വീട്ടിലെത്തി പീഡിപ്പിച്ച 19കാരൻ അറസ്റ്റിൽ; സംഭവം പുറത്തായത് പെൺകുട്ടി ഗർഭിണിയായപ്പോൾ

LATEST UPDATES

6/recent/ticker-posts

പെൺകുട്ടിയെ രാത്രി വീട്ടിലെത്തി പീഡിപ്പിച്ച 19കാരൻ അറസ്റ്റിൽ; സംഭവം പുറത്തായത് പെൺകുട്ടി ഗർഭിണിയായപ്പോൾ

 കൊല്ലം: പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിലായി. തങ്കശ്ശേരി ബിഷപ്‌സ് ഹൗസിനു സമീപം ആല്‍വിന്‍ എന്ന 19-കാരനാണ് അറസ്റ്റിലായത്. പോക്സോ വകുപ്പ് പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന പ്രതി രാത്രിയില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയാണ് ലൈംഗികമായി പീഡിപ്പിച്ചത്.


കഴിഞ്ഞ ദിവസം വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നു വ്യക്തമായത്. ഇതോടെ ആശുപത്രി അധികൃതർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ കൌൺസിലിങ്ങിൽ സുഹൃത്തായ പത്തൊമ്പതുകാരൻ തന്നെ പീഡിപ്പിച്ചതായി മൊഴി നൽകുകയായിരുന്നു. പിന്നീട് പെണ്‍കുട്ടി കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് യുവാവ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

Post a Comment

0 Comments