ഇറച്ചിക്കഷ്ണം തൊണ്ടയിൽക്കുടുങ്ങി വിദ്യാർഥിനി മരിച്ചു

LATEST UPDATES

6/recent/ticker-posts

ഇറച്ചിക്കഷ്ണം തൊണ്ടയിൽക്കുടുങ്ങി വിദ്യാർഥിനി മരിച്ചു


 ചെത്തല്ലൂർ: ഇറച്ചിക്കഷ്ണം തൊണ്ടയിൽക്കുടുങ്ങിയതിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. തെയ്യോട്ടുചിറ കാഞ്ഞിരത്തടത്തിലെ വലിയപീടിയേക്കൽ യഹിയയുടെ മകൾ ഫാത്തിമ ഹനാൻ (22) ആണ് മരിച്ചത്.

ഞായറാഴ്ച വൈകീട്ട് വീട്ടിൽ ഭക്ഷണത്തിനോടൊപ്പം കഴിച്ച ഇറച്ചിക്കഷ്ണമാണ് തൊണ്ടയിൽ കുടുങ്ങിയത്. തുടർന്ന്, പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച ഉച്ചയോടെ മരിച്ചു.

മണ്ണാർക്കാട് ദാറുന്നജാത്ത് കോളേജിൽ എം.എസ്സി. സൈക്കോളജി വിദ്യാർഥിനിയാണ്. ഒന്നരവർഷങ്ങൾക്കുമുമ്പ് ചെമ്മാണിയോട്ടേക്ക് വിവാഹം കഴിഞ്ഞെങ്കിലും പഠനസൗകര്യത്തിനുവേണ്ടി സ്വന്തംവീട്ടിലാണ് താമസിച്ചിരുന്നത്. മാതാവ്: അസൂറ. ഭർത്താവ്: ആസിഫ്. സഹോദരങ്ങൾ: ഹനിയ, ഹാനിത്ത്.

Post a Comment

0 Comments