ഫോണിലൂടെ തലാക്ക് ചൊല്ലി വിവാഹബന്ധം വേർപ്പെടുത്തിയ ഭർത്താവ് ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്

ഫോണിലൂടെ തലാക്ക് ചൊല്ലി വിവാഹബന്ധം വേർപ്പെടുത്തിയ ഭർത്താവ് ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്

 


കാഞ്ഞങ്ങാട്: ഫോണിലൂടെ മൂന്ന് പ്രാവശ്യം തലാക്ക് ചൊല്ലി വിവാഹബന്ധം വേർപ്പെടുത്തിയെന്ന യുവതിയുടെ പരാതിയിൽ ഭർത്താവിൻ്റെയും രണ്ട് ബന്ധുക്കളുടെയും പേരിൽ പോലീസ് കേസെടുത്തു. മാങ്ങാട്ടെ ഷാഹിദ ബാനുവിൻ്റെ 24 പരാതിയിൽ ഭർത്താവ് പെരിയാട്ടടുക്കത്തെ കെ.ഇസ്മയിൽ, ഭർതൃമാതാവ് ആയിഷ, സഹോദരി മിസ്രിയ എന്നിവർക്കെതിരെയാണ് മേൽപ്പറമ്പ് പോലിസ് കേസെടുത്തത്.

2016 ജനുവരി 10 നായിരുന്നു വിവാഹം. കൂടുതൽ സ്ത്രി ധനത്തിനു വേണ്ടി പീഡിപ്പിച്ചെന്നും കഴിഞ്ഞ 13 ന് രാവിലെ ഫോൺ വിളിച്ച് മൂന്ന് തലാക്ക് ചൊല്ലി വിവാഹബന്ധം വേർപ്പെടുത്തിയെന്നുമാണ് പരാതി.

Post a Comment

0 Comments