മാണിക്കോത്ത് കാറിലിടിച്ച മോട്ടോർ ബൈക്കിൽ നിന്ന് യുവാവ് തെറിച്ചു; മീറ്ററുകളോളം ആളില്ലാതെ ഓടിയ ബൈക്ക് മതിലിലിൽ ഇടിച്ച് നിന്നു

LATEST UPDATES

6/recent/ticker-posts

മാണിക്കോത്ത് കാറിലിടിച്ച മോട്ടോർ ബൈക്കിൽ നിന്ന് യുവാവ് തെറിച്ചു; മീറ്ററുകളോളം ആളില്ലാതെ ഓടിയ ബൈക്ക് മതിലിലിൽ ഇടിച്ച് നിന്നു

കാഞ്ഞങ്ങാട്: ഇന്നുച്ചക്ക് മാണിക്കോത്ത് ഓഡിറ്റോറിയത്തിന് മുന്നിൽ കാറിലിടിച്ചു തെറിച്ച മോട്ടോർ ബൈക്ക് മതിലിൽ ഇടിച്ച് മറിഞ്ഞ് യുവാവിന് പരിക്കേറ്റു. കണ്ണൂർ സ്വദേശി പ്രോജ്വലിനാണ് പരിക്ക് . പരിക്കേറ്റയാളെ  കാഞ്ഞങ്ങാട്ടെ മൻസൂർ ആശുപത്രിയിൽ  പ്രവേശിപ്പിച്ചു. 

പള്ളിക്കര ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് കാറിലിടിച്ച ശേഷം തെറിച്ച് 200 മീറ്ററോളം അകലെയെത്തി മതിലിൽ ഇടിച്ച് നിൽക്കുകയായിരുന്നു. ഉരുചക്ര വാഹനത്തിൽ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോവുകയായിരുന്നു കണ്ണൂർ യുവാവ്.

Post a Comment

0 Comments