യുവതിയുടെ അരക്കെട്ടിൽ കയറിപ്പിടിച്ച ബേക്കലിലെ യുവാവിനെതിരെ കേസ്

യുവതിയുടെ അരക്കെട്ടിൽ കയറിപ്പിടിച്ച ബേക്കലിലെ യുവാവിനെതിരെ കേസ്


ബേക്കൽ : യുവതിയെ ബലമായി കടന്നുപിടിച്ച് പാന്റ്സിന്റെ പോക്കറ്റിൽ നിന്നും മൊബൈൽ ഫോൺ തട്ടിയെടുത്തുവെന്ന പരാതിയിൽ യുവാവിനെതിരെ പോലീസ് കേസ്. ജൂൺ 4-ന് ഉച്ചയ്ക്ക് 1.30 മണിക്ക് ബേക്കൽ ജംഗ്ഷനിലാണ് പരാതിക്കാസ്പദമായ സംഭവം. ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥിനിയായ എസ്്്ടി വിഭാഗത്തിൽപ്പെട്ട യുവതിയെയാണ് ബേക്കൽ കുന്നിലെ ആഷിഫ് 24, അരക്കെട്ടിൽ കയറിപ്പിടിച്ച് ബലമായി പാന്റ്സിന്റെ പോക്കറ്റിൽ നിന്നും മൊബൈൽ ഫോൺ തട്ടിയെടുത്തത്.


യുവതിയെ കയറിപ്പിടിച്ച ആഷിഫ് ഇവരുടെ കഴുത്തിലെ സ്വർണ്ണ മാല പൊട്ടിച്ചെറിയുകയും, അശ്ലീല ഭാഷയിൽ തെറിവിളിക്കുകയും, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.


ആഷിഫുമായി യുവതിക്ക് മുൻപരിചയമുണ്ടായിരുന്നു. യുവതിയുടെ പരാതിയിൽ ആഷിഫിനെതിരെ ഐ.പി.സി. 341, 294(ബി), 506, 354 വകുപ്പുകൾ പ്രകാരവും, പട്ടിക ജാതി, പട്ടിക വർഗ്ഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമം തടയൽ നിയമപ്രകാരമുള്ള വകുപ്പുകൾ പ്രകാരവുമാണ് ബേക്കൽ പോലീസ് കേസെടുത്തത്. കേസിന്റെ തുടരന്വേഷണം സ്പെഷ്യൽ മൊബൈൽ സ്ക്വാഡിന് കൈമാറും.

Post a Comment

0 Comments