എസ് ഡി പി ഐ നേതാവിന്റെ ബൈക്ക് തീവച്ച്‌ നശിപ്പിച്ച നിലയില്‍

LATEST UPDATES

6/recent/ticker-posts

എസ് ഡി പി ഐ നേതാവിന്റെ ബൈക്ക് തീവച്ച്‌ നശിപ്പിച്ച നിലയില്‍

 കണ്ണൂർ: കണ്ണൂര്‍ സിറ്റിയില്‍ എസ് ഡി പി ഐ നേതാവിന്റെ ബൈക്ക് തീവച്ച്‌ നശിപ്പിച്ച നിലയില്‍. എസ് ഡി പി ഐ സെന്‍ട്രല്‍ സിറ്റി കമ്മിറ്റി പ്രസിഡന്റ് ടി.ആഷിക്കിന്റെ സിറ്റിയിലെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കാണ് തീ വച്ച് നശിപ്പിച്ചത്. ഇന്ന് പുലര്‍ച്ചെ ഒന്നര മണിക്കാണ് ബൈക്ക് അഗ്‌നിക്കിരയാക്കിയത്. മറ്റൊരു ബുള്ളറ്റ് ബൈക്ക് സമീപത്തുണ്ടായിരുന്നെങ്കിലും ഇതിനു തീപ്പിടിച്ചിട്ടില്ല. 


പൊലീസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നെങ്കിലും ബൈക്ക് പൂര്‍ണമായും കത്തി നശിച്ചിരുന്നു. ജനലിലേക്ക് തീ പടര്‍ന്നിരുന്നെങ്കില്‍ വീടിന് തീ പിടിക്കുമായിരുന്നു. തലനാരിഴയ്ക്കാണ് ദുരന്തം ഒഴിവായത്. 

Post a Comment

0 Comments