മലപ്പുറത്ത് നിന്നും മക്കയിലേക്ക് നടന്നു തുടങ്ങിയ ശിഹാബ് കാഞ്ഞങ്ങാട്ടെത്തി

മലപ്പുറത്ത് നിന്നും മക്കയിലേക്ക് നടന്നു തുടങ്ങിയ ശിഹാബ് കാഞ്ഞങ്ങാട്ടെത്തി



കാഞ്ഞങ്ങാട്: അടുത്ത വർഷത്തെ  ഹജ്ജിനു മുൻപ് മക്കയിലെത്തുക എന്ന ഒറ്റ ലക്ഷ്യത്തോടെ കാൽനടയായി കഴിഞ്ഞ വ്യാഴാഴ്ച്ച മലപ്പുറം വളാഞ്ചേരിക്കടുത്ത് ചോറ്റൂരിലുള്ള ചേലമ്പാടന്‍ തറവാട്ടില്‍ നിന്ന് യാത്ര പുറപ്പെട്ട ഇരുപത്തിയൊമ്പതുകാരനായ ശിഹാബ് കാഞ്ഞങ്ങാട്ടെത്തി. ഇന്ന് മഗ്‌രിബിന് അതിഞ്ഞാൽ പള്ളിയിലെത്തുന്ന ശിഹാബ് നാളെ രാവിലെ വീണ്ടും യാത്ര തുടങ്ങും.

പ്രാർഥനയോടെ പ്രവാചകന്റെ നഗരത്തിലേക്ക് കാൽനട യാത്ര തുടങ്ങിയ ശിഹാബിനൊപ്പം  എല്ലായിടത്തുനിന്നും കുറച്ചുദൂരം ജനങ്ങൾ ഒന്നിച്ച് നടക്കുന്നുണ്ട്. സലാം പറയാനും ദുആ അഭ്യർത്ഥന നടത്താനുമായി നിരവധി ആളുകളാണ് വഴിയോരങ്ങളിൽ ഷിഹാബിനെ കാത്തിരിക്കുന്നത്.  

മലപ്പുറത്ത് നിന്ന് മക്കയിലേക്ക് 8640 കിലോമീറ്ററുണ്ട്. യാത്രയ്ക്ക് 280 ദിവസമെടുക്കും. അടുത്തവര്‍ഷത്തെ ഹജ്ജ് ആണു ലക്ഷ്യം.  ദിവസവും 25 കിലോമീറ്ററെങ്കിലും നടക്കുമെന്ന് ശിഹാബ് പറഞ്ഞു. അത്യാവശ്യസാധനങ്ങള്‍ മാത്രമേ ശിഹാബിന്റെ കൈയിലുള്ളൂ. ഭക്ഷണവും അന്തിയുറക്കവും വഴിയരികിലെ പള്ളികളിലായിരിക്കും. ഭക്ഷണവും താമസവും ഒരുക്കി കാത്തിരിക്കുന്നവരുമുണ്ട് വഴിനീളെ.

വാഗാ അതിര്‍ത്തിവഴി പാകിസ്താന്‍, ഇറാന്‍, ഇറാഖ്, കുവൈത്ത് എന്നിവിടങ്ങളിലൂടെയാണ് സൗദിയിലെത്തുക. അഞ്ച് രാജ്യങ്ങളുടെയും വിസ യുണ്ട്. സൗദിയില്‍ച്ചെന്നശേഷം 2023-ലെ ഹജ്ജിന് അപേക്ഷിക്കും.

Post a Comment

0 Comments