മുക്കൂട് സ്‌കൂളിൽ പ്ലാസ്റ്റിക് മാലിന്യ സംഭരണ യൂണിറ്റ് സ്ഥാപിച്ചു

LATEST UPDATES

6/recent/ticker-posts

മുക്കൂട് സ്‌കൂളിൽ പ്ലാസ്റ്റിക് മാലിന്യ സംഭരണ യൂണിറ്റ് സ്ഥാപിച്ചു

 അജാനൂർ : ലോകപരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മുക്കൂട് ഗവ: എൽ പി സ്‌കൂളിൽ അജാനൂർ പഞ്ചായത്തിൽ നിന്നും അനുവദിച്ച പ്ലാസ്റ്റിക് മാലിന്യ സംഭരണ യൂണിറ്റ് സ്ഥാപിച്ചു . വാർഡ് മെമ്പർ എം ബാലകൃഷ്ണൻ സംഭരണ യൂണിറ്റ് ഉദ്‌ഘാടനം ചെയ്തു . സ്‌കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ ഉദ്‌ഘാടനം പ്രഥമാധ്യാപിക ജയന്തി നിർവ്വഹിച്ചു . ഒരേ ഒരു ഭൂമി എന്ന മുദ്രാവാക്യം ഉയർത്തിയാണ് ഇത്തവണ ലോകപരിസ്ഥിതി ദിനം കൊണ്ടാടിയത് . ഇതിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് വൃക്ഷ തൈകൾ നൽകി . തുടർന്ന് പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്‌കൂൾ പരിസരം ശുചീകരിച്ചു . തുടർന്ന് പ്രസംഗം , പ്രശ്നോത്തരി , ചിത്രരചന തുടങ്ങിയവ സംഘടിപ്പിച്ചു . സ്‌കൂളിലെ ആഘോഷങ്ങൾക്ക് പുറമെ സോഷ്യൽ മീഡിയയിലും പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ നടത്തി . അധ്യാപകനായ പ്രദീപ് കൊടക്കാട് വാട്സാപ്പിൽ പരിസ്ഥിതി ദിന സന്ദേശം കൈമാറി . "ഞാൻ നട്ട മരത്തിനൊപ്പം" എന്ന ശീർഷകത്തിൽ കുട്ടികൾ കഴിഞ്ഞ തവണ നട്ട ചെടിയോടൊപ്പമുള്ള ചിത്രം എടുത്ത് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തു . "ഒരു തൈ നടാം നല്ല നാളേക്ക് വേണ്ടി" എന്ന തലക്കെട്ടോടെ കുട്ടികൾ ഇത്തവണ സ്‌കൂൾ പരിസരത്തും , വീട്ടു വളപ്പിലും നട്ട തൈകളോടൊപ്പമുള്ള ചിത്രങ്ങൾ പങ്കു വെച്ചു . പ്രകൃതിയോട് ഇണങ്ങി സുസ്ഥിരമായി ജീവിക്കാം എന്ന വിഷയത്തിൽ പോസ്റ്റർ മത്സരം സംഘടിപ്പിച്ചു . പ്രഥമാധ്യാപിക ജയന്തി ടീച്ചർ അധ്യക്ഷം വഹിച്ച ചടങ്ങിന് ധനുഷ് സ്വാഗതവും സുജിത ടീച്ചർ നന്ദിയും പറഞ്ഞു .

Post a Comment

0 Comments