ശനിയാഴ്‌ച, ജൂൺ 11, 2022

 



ആലംപാടി: ആലംപാടിയിലെ പാവപ്പെട്ട സഹോദരന്റെ ചികിത്സാ ആവശ്യത്തിലേക്കായി ആസ്‌ക് ജി.സി.സി കാരുണ്യവർഷം ചികിത്സാ പദ്ധതിയിൽ ഉൾപ്പെടുത്തി മുപ്പതിനായിരം രൂപ കൈമാറി. ക്ലബ്ബ് ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ആസ്‌ക് ജി.സി.സി ജനറൽ സെക്രട്ടറി ഔഫ് കന്നിക്കാട്, ആസ്‌ക് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഹിഷാം പൊയ്യയിലിന് കൈമാറി. റിയാസ്‌. ടി.എ, ലത്തീഫ് മാസ്റ്റർ, ജാബു പൊളിറ്റ്‌ , ഹവാസ്, അനസ് മിഹ്റാജ്, തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ