കാഞ്ഞങ്ങാട് നഗരത്തിൽ പുതിയ തെരുവ് വിളക്കുകൾ സ്ഥാപിച്ചു

കാഞ്ഞങ്ങാട് നഗരത്തിൽ പുതിയ തെരുവ് വിളക്കുകൾ സ്ഥാപിച്ചു

 


കാഞ്ഞങ്ങാട്: നഗരത്തിന് ഇരുട്ടിൽ നിന്നും മോചനം. നഗരത്തിൽ പുതിയ തെരുവ് വിളക്കുകൾ സ്ഥാപിച്ചു തുടങ്ങി.നൂറ് ലൈറ്റുകൾ സ്ഥാപിക്കാനാണ് കരാർ നൽകിയിരിക്കുന്നത്. വ്യാപാരഭവൻ മുതൽ നോർത്ത് കോട്ടച്ചേരി വരെ സർവ്വീസ് റോഡ് ഡിവൈഡറിലാണ് ആദ്യഘട്ടത്തിൽ ലൈറ്റ് സ്ഥാപിക്കുന്നത്.

തുടർന്ന് കോട്ടച്ചേരി റെയിൽവേ മേൽപ്പാലത്തിലും, മെയിൻ റോഡ് ഡിവൈഡറിലെ കേടായ ലൈറ്റുകളും മാറ്റി സ്ഥാപിക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ കെ.വി സുജാത പറഞ്ഞു.

നാളുകളായി നഗരം ഇരുട്ടിലാണ്.കെ.എസ്ടിപി സ്ഥാപിച്ച സോളാർ വിളക്കുകൾ മിഴി ചിമ്മിയിട്ട് മാസങ്ങൾ ഏറെ കഴിഞ്ഞു.റോഡ് മധ്യത്തിലെ സോളാർ വിളക്കുകൾ നോക്ക് കുത്തിയായതോടെയാണ് നഗരസഭ ബദൽ മാർഗം തേടിയത്.

Post a Comment

0 Comments