സൗത്ത് ചിത്താരിയിൽ കാർ മരത്തിലിടിച്ചു; ഒഴിവായത് വൻ ദുരന്തം

LATEST UPDATES

6/recent/ticker-posts

സൗത്ത് ചിത്താരിയിൽ കാർ മരത്തിലിടിച്ചു; ഒഴിവായത് വൻ ദുരന്തം

കാഞ്ഞങ്ങാട്: സൗത്ത് ചിത്താരിയിൽ ഇലക്ട്രിക്ക് ഓഫീസിനും മുന്നിൽ കാർ മരത്തിലിടിച്ച് തകർന്നു. കാർ ഇടിച്ച് ഇവിടെ നിർത്തിയിട്ടിരുന്ന മോട്ടോർ സൈക്കിളും പൂർണ്ണമായി തകർന്നു. കണ്ണൂർ എയർപോർട്ടിൽ നിന്നും മടങ്ങിയ എടനീർ സ്വദേശികളായ സ്ത്രികൾ ഉൾപ്പെടെയുള്ള കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.

കാറിൻ്റെ മുൻഭാഗം പാടെ തകർന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല. നിയന്ത്രണം വിട്ട കാർ  നിർത്തിയിട്ടിരുന്ന ബൈക്കിലിടിച്ച് റോഡരികിലെ മരത്തിലിടിച്ച് നിൽക്കുകയായിരുന്നു. ഇന്ന് രാവിലെ 8 മണിക്കാണ് അപകടം നടന്നത്.

Post a Comment

0 Comments