എറണാകുളം ഡിസിസി ഓഫീസിന് സംരക്ഷണവുമായി പോലീസ് ; ആവശ്യമില്ലെന്ന് മുഹമ്മദ് ഷിയാസ്

എറണാകുളം ഡിസിസി ഓഫീസിന് സംരക്ഷണവുമായി പോലീസ് ; ആവശ്യമില്ലെന്ന് മുഹമ്മദ് ഷിയാസ്

 



കൊച്ചി: എറണാകുളം ഡിസിസി ഓഫീസിന് സുരക്ഷ നല്‍കാനെത്തിയ പോലീസുകാരെ തിരിച്ചയച്ച് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. തനിക്കും ഓഫീസിനും സംരക്ഷണം നല്‍കാണ്‍ കോണ്‍ഗ്രസുകാര്‍ക്ക് അറിയാം പോലീസ് തിരിച്ചുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കെതിരെയുള്ള യുഡിഎഫ് പ്രതിഷേധത്തെ ചൊല്ലി സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേര്‍ക്ക് ഇന്നലെ വ്യാപകമായി ആക്രമണമുണ്ടായ പശച്ാത്തലത്തിലാണ് പോലീസ് ഇന്ന് സുരക്ഷയൊരുക്കാനെത്തിയത്.


പോലീസിനെ രുക്ഷമായ ഭാഷയിലാണ് മുഹമ്മദ് ഷിയാസ് നേരിട്ടത്. ഇന്നലെ ഓഫീസ് അതിക്രമിച്ചപ്പോഴും പ്രവര്‍ത്തകരെ മര്‍ദ്ദിച്ചപ്പോഴും ഡിവൈഎഫ്‌ഐയ്ക്ക് സംരക്ഷണം ഒരുക്കി കൂട്ടുനിന്ന പോലീസ് ഇന്ന് സുരക്ഷയ്ക്ക് വന്നിരിക്കുന്നത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. നാട്ടിലെ പാവപ്പെട്ട ആളുകള്‍ക്ക് പോയി സംരക്ഷണം കൊടുക്കാനും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments