മെട്രോ നന്മപ്പൂക്കളാൽ നിറഞ്ഞ പൂമരം : ബഷീർ വെള്ളിക്കോത്ത്

LATEST UPDATES

6/recent/ticker-posts

മെട്രോ നന്മപ്പൂക്കളാൽ നിറഞ്ഞ പൂമരം : ബഷീർ വെള്ളിക്കോത്ത്

 



ചിത്താരി: നന്മപ്പൂക്കളാൽ നിറഞ്ഞ പൂമരമായിരുന്നു മെട്രോ മുഹമ്മദ് ഹാജിയെന്ന് മുസ്‌ലിം ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രെട്ടറി ബശീർ വെള്ളിക്കോത്ത് അഭിപ്രായപ്പെട്ടു.സുകൃതം നിറഞ്ഞ ജീവിതം പടച്ചവന്റെ തൃപ്തിയിലായിരുന്നുവെന്നതിന്റെ തെളിവാണ് മരണാനന്തരം ഇടതടവില്ലാതെ അദ്ദേഹത്തിന് ലഭിച്ചു കൊണ്ടിരിക്കുന്ന പ്രാർത്ഥനകൾ.സഹജീവികളെ ചേർത്തു പിടിക്കുന്ന വിശ്വാസിയാണ് ഇലാഹിന് പ്രിയപ്പെട്ടവൻ.അനുകമ്പയും ആർദ്രതയും കാരുണ്യവും ദാനവും കൊണ്ട് മെട്രോക്ക് ആ പ്രിയത കൈവല്യമായിട്ടുണ്ട് അദ്ദേഹം തുടർന്നു പറഞ്ഞു. അജാനൂർ പഞ്ചായത്ത് 20,22 വാർഡ് കമ്മിറ്റികൾ സംഘടിപ്പിച്ച മെട്രോ മുഹമ്മദ് ഹാജി അനുസ്മരണം ഉദ്ഘാടനം  ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വലിപ്പച്ചെറുപ്പമില്ലാതെ ഏവരെയും സ്നേഹം കൊണ്ട് പൊതിഞ്ഞ മെട്രോ മുഹമ്മദ് ഹാജി ഒരത്ഭുത പ്രതിഭാസമാണെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബശീർ പറഞ്ഞു.മാതൃകായോഗ്യമായ ജീവിതം കൊണ്ട് പൂർവ കാല സൂരികളുടെ പിൻമുറ അവകാശപ്പെടാൻ കഴിയുന്നതാണദ്ദേഹത്തിന്റെ വ്യക്തിത്വമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.22 ആം വാർഡ് പ്രെസിഡന്റ്‌ പി അബൂബക്കർ ഹാജി അദ്ധ്യക്ഷനായി.സെക്രെട്ടറി സി ബി യൂനുസ് സലിം സ്വാഗതം പറഞ്ഞു.പ്രാർത്ഥനാ സദസ്സും നടന്നു.മുബാറക് ഹസൈനാർ ഹാജി,വൺ ഫോർ അബ്ദുൾറഹ്മാൻ,പി അബ്ദുൾറഹ്മാൻ ഹാജി,അബ്ബാസ് ചന്ദ്രിക,ഹാജറ സലാം സി ബി കരീം,സി എച് കെ അബ്ദുല്ല,മുക്കൂട് മുഹമ്മദ് കുഞ്ഞി,ബശീർ ചിത്താരി ,ബശീർ മുക്കൂട്,എം കുഞ്ഞബ്ദുള്ള സെൻട്രൽ ചിത്താരി,ഇർഷാദ് സി കെ,ജബ്ബാർ ചിത്താരി,സി കെ ആസിഫ്,മുഹമ്മദ് കുഞ്ഞി പീടികയിൽ,മുഹമ്മദലി പീടികയിൽ സി കെ ഷറഫുദ്ദീൻ ഹസൻ സി എം,സി കെ അന്തായി,നിസാം സി എച്,കമാൽ മുക്കൂട് മുതലായവർ പ്രസംഗിച്ചു


Post a Comment

0 Comments