കുമ്പള: ലോക രക്തദാന ദിനത്തിൽ കുമ്പള സാമൂഹ്യകാരോഗ്യകേന്ദ്രം ഐ എച്ച്ആർഡി കോളേജിൽ വെച്ച് ബോധവത്ക്കരണ സെമിനാർ നടത്തി.
രക്തദാനത്തിന്റെ പ്രാധാന്യം,ആർക്കൊക്കെ എപ്പോൾ രക്തദാനം ചെയ്യാൻ കഴിയും,സമൂഹത്തിലുള്ള പേടി എങ്ങിനെ ഇല്ലാതാക്കാം തുടങ്ങിയ വിഷയങ്ങൾ സെമിനാറിൽ ചർച്ചയായി.
പ്രദീപ്കുമാർ സി.എച്ച് ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ ഗന്നിമോൾ എൻ.എ. അദ്ധ്യക്ഷം വഹിച്ചു.
ഹെൽത്ത് സൂപ്പർവൈസർ ബി.അഷറഫ് വിഷയം അവതരിപ്പിച്ചു
ജൂനിയർ എച്ച്ഐ ആദർശ് കെ.കെ,ഭാഗ്യശ്രീ വി.എസ് എന്നിവർ പ്രസംഗിച്ചു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ