സ്വർണ്ണ കള്ളക്കടത്ത് കേസ് മുഖ്യമന്ത്രി രാജിവെയ്ക്കുക - യു ഡി എഫ് കലക്ട്രേറ്റ് മാർച്ച് ഉദുമ നിയോജക മണ്ഡലത്തിൽ നിന്നും 500 പ്രവർത്തകർ പങ്കെടുക്കും

LATEST UPDATES

6/recent/ticker-posts

സ്വർണ്ണ കള്ളക്കടത്ത് കേസ് മുഖ്യമന്ത്രി രാജിവെയ്ക്കുക - യു ഡി എഫ് കലക്ട്രേറ്റ് മാർച്ച് ഉദുമ നിയോജക മണ്ഡലത്തിൽ നിന്നും 500 പ്രവർത്തകർ പങ്കെടുക്കും

 
ഉദുമ: സ്വർണ്ണ കള്ളക്കടത്തിലെ പ്രതികൾ ആരായാലും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്നെ പറ്റു, അക്രമത്തിലൂടെ ജനശ്രദ്ധ തിരിച്ചുവിടാനാണ് സി.പി.എം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇത് ജനാധിപത്യത്തോടും നിയമവാഴ്ചയോടും കാണിക്കുന്ന കടുത്ത വെല്ലുവിളിയാണെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ സി.ടി.അഹമ്മദലി പറഞ്ഞു.

യു.ഡി.എഫ് ഉദുമ നിയോജക മണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


    സ്വർണ്ണകടത്തു കേസ് മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ജൂലൈ 2 ന് യു ഡി എഫ് ജില്ലാ കമ്മിറ്റി നടത്തുന്ന കലക്ട്രേറ്റ് മാർച്ചിൽ ഉദുമ നിയോജക മണ്ഡലത്തിൽ നിന്നും 500 പേരെ പങ്കെടുപ്പിക്കാൻ യുഡിഎഫ് ഉദുമ നിയോജക മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ വി.ആർ വിദ്യാസാഗർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജന.സെക്രട്ടറി എം.കുഞ്ഞമ്പു നമ്പ്യാർ, ആർ.എസ്.പി.ജില്ലാ സെക്രട്ടറി ഹരീഷ് പി.നമ്പ്യാർ, മുസ്ലീം ലീഗ് ഉദുമ നിയോജക മണ്ഡലം പ്രസിഡണ്ട് കെ.ഇ.എ ബക്കർ, ഉദുമ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് രാജൻ പെരിയ, യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ കല്ലട്ര അബ്ദുൾ ഖാദർ എന്നിവർ സംസാരിച്ചു.


Post a Comment

0 Comments