ശനിയാഴ്‌ച, ജൂൺ 25, 2022

 


ദുബൈ: ദുബൈയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് മലയാളി യുവതി മരിച്ചു. മാനന്തവാടി ചെറ്റപ്പാലം അരങ്ങില്‍താഴെ ഹഫ്സലിന്റെ ഭാര്യ റംഷീന (32) ആണ് മരിച്ചത്. ദുബൈയിലെ സത്‍വ അല്‍ ബിലയിലായിരുന്നു അപകടം.


റോഡ് മുറിച്ചു കടക്കുന്നതിനിടെ ലാന്റ് ക്രൂയിസര്‍ വാഹനം റംഷീനയെ ഇടിക്കുകയായിരുന്നു. സിഗ്നല്‍ മറികടന്നുവന്ന വാഹനമാണ് അപകടമുണ്ടാക്കിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

പിതാവ് – അബൂബക്കര്‍. മാതാവ് – റംല. മകന്‍ – മുഹമ്മദ് യിസാന്‍. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ