കാസർകോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നേരിയ ഭൂചലനം

LATEST UPDATES

6/recent/ticker-posts

കാസർകോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നേരിയ ഭൂചലനം

 


കാഞ്ഞങ്ങാട്: പാണത്തൂർ, വെള്ളരിക്കുണ്ട് ,ചിറ്റാരിക്കാൽ, കർണാടകയുടെ വിവിധ ഭാഗങ്ങളിൽ ഭൂചലനം. അതിർത്തി വനമേഖലകളും കുലുങ്ങി.ഇന്ന് രാവിലെ 7.46 മണിക്കാണ് അനുഭവപ്പെട്ടത്.4 സെക്കൻ്റ് ഭൂചലനം അനുഭവപ്പെട്ടു. പാണത്തൂരിന് സമീപം കല്ലപ്പള്ളി ഭാഗങ്ങളിലും തയ്യേനി, കാവുംന്തലയിലും ചലനം അനുഭവപ്പെട്ടു. കൊന്നക്കാടിന് സമീപം മയിക്കയം, മഞ്ചുച്ചാൽ, അത്തിയടുക്കം,മുട്ടോംകടവ് ഭാഗങ്ങളിലും ചലനമുണ്ടായി.  ഒരേ സമയത്താണ് ചലനം. വീട്ടിൽ തട്ടിൻപുറത്ത് നിന്ന് പാത്രങ്ങൾ താഴെ വീണു, വാഹനങ്ങൾ കുലുങ്ങി. വളർത്തുപട്ടികൾ ഉൾപ്പെടെ ഭയന്ന് ഓടിയെന്ന് നാട്ടുകാർ പറഞ്ഞു. എവിടെയും അപകടങ്ങൾ ഉണ്ടായില്ല. കേരളത്തോട് ചേർന്നുള്ള കർണാടക വനമേഖലയാണ് പ്രഭവകേന്ദ്രം.കഴിഞ്ഞ  25 ന് പാണത്തൂരിൻ്റെ ചില ഭാഗങ്ങളിലും കർണാടക വനമേഖലകളിലും ഭൂചലന മനുഭവപ്പെട്ടിരുന്നു. ഇന്ന് വലിയ ശബ്ദത്തോടെ പ്രകമ്പനമുണ്ടായി.

Post a Comment

0 Comments