'നെയ്തലിനെ ' അറിയാൻ പരിസ്ഥിതി യാത്ര നടത്തി മേലാങ്കോട്ട് എ.സി. കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്കൂൾ ഗ്രീൻവാലി പരിസ്ഥിതി ക്ലബ്ബ്

LATEST UPDATES

6/recent/ticker-posts

'നെയ്തലിനെ ' അറിയാൻ പരിസ്ഥിതി യാത്ര നടത്തി മേലാങ്കോട്ട് എ.സി. കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്കൂൾ ഗ്രീൻവാലി പരിസ്ഥിതി ക്ലബ്ബ്കാഞ്ഞങ്ങാട് : വംശനാശ ഭീഷണി നേരിടുന്ന കടലാമകളെ സംരക്ഷിക്കുന്നതിലൂടെ ആഗോള പ്രശസ്തി നേടിയ തൈക്കടപ്പുറത്തെ '  നെയ്തലിനെ' അടുത്തറിയാൻ ലോക പരിസ്ഥിതി ദിനത്തിൽ  മേലാങ്കോട്ട് എ.സി. കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്കൂൾ  ഗ്രീൻവാലി പരിസ്ഥിതി ക്ലബ്ബ് നടത്തിയ യാത്ര വേറിട്ട അനുഭവമായി.

സംഘകാല സംസ്‌കൃതിയില്‍ തീരപ്രദേശത്തിനു നല്‍കിയ പേരാണു ‘നെയ്തല്‍'. തീരത്തോടു ചേര്‍ന്ന തങ്ങളുടെ പ്രവര്‍ത്തനത്തിനും  തൈക്കടപ്പുറത്തെ ഒരു സംഘം ചെറുപ്പക്കാര്‍ അതേ പേരു തന്നെ ഇട്ടു. മാനുഷിക മൂല്യങ്ങൾക്ക് അർത്ഥവ്യാപ്തി നൽകി, മിണ്ടാപ്രാണികളായ കടലാമകൾക്ക് അഭയമായി ഒരു കേന്ദ്രം – പക്ഷെ നെയ്തലിന്റെ ലക്ഷ്യങ്ങൾ ഇവയ്ക്കും അപ്പുറമാണ്.

മുട്ടയിടാനും അതു ശത്രുക്കളില്‍ നിന്നു സംരക്ഷിക്കാനും കടലാമകള്‍ നടത്തുന്ന പ്രയത്‌നമാണു യഥാർത്ഥത്തിൽ നെയ്തലിന്റെ ഉദ്ഭവത്തിന് കാരണമായത്‌. ഇന്ന് വംശനാശം നേരിടുന്ന ജീവികളെ സംരക്ഷിക്കുവാൻ വേണ്ടി കേരള വനം വകുപ്പുമായി യോജിച്ചു പ്രവർത്തിക്കുന്ന പ്രകൃതിസ്നേഹികളുടെ സം‍രംഭമായി മാറിയിരിക്കുകയാണ് ഇത്. നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട് ഈ സംഘടനയ്ക്ക്. തൈക്കടപ്പുറം കടൽ തീരത്ത് ഒക്ടോബർ മാസത്തിൽ കടലാമകൾ കൂട്ടത്തോടെ മുട്ടയിടാൻ വരുന്നു. ആമകൾ മുട്ടകൾ ഇട്ട് അവ മണ്ണ്കൊണ്ട് മൂടി കടലിലേക്ക് തിരിച്ചുപോവുകയാണ് പതിവ്. വളണ്ടിയർമാർ എല്ലാ മുട്ടകളും ശ്രദ്ധാപൂർവ്വം പെറുക്കി എടുത്ത് പ്രത്യേകം തയ്യാറാക്കിയ സുരക്ഷിതമായ സ്ഥലത്ത് വിരിയാൻ സൂക്ഷിക്കുന്നു. മനുഷ്യരിൽ നിന്നും കുറുനിരി, നായ്ക്കൾ തുടങ്ങിയ മൃഗങ്ങളിൽ നിന്നും കടലാമ മുട്ടകൾ സംരക്ഷിച്ചു അവ വിരിയുന്നതുവരെ രാപ്പകൽ കാവൽ നിന്ന് സംരക്ഷിക്കുന്ന ചുമതല വളണ്ടയർമാർ ഏറ്റെടുക്കുന്നു. മുട്ടകൾ വിരിഞ്ഞാൽ കടലിന്റെ സ്വഭാവം നോക്കി കൂട്ടത്തോടെ കടലിലേക്ക് കുഞ്ഞുങ്ങളെ തുറന്ന് വിടുകയാണ് പതിവ് . നെയ്തൽ പ്രവർത്തകനും അധ്യാപകനുമായ പി.വി.സുധീർ കുമാറിന്റെ നെയ്തലിന്റെ പിറവിയും വളർച്ചയും അനാവരണം ചെയ്ത ക്ലാസ് കുട്ടികൾക്കും അധ്യാപകർക്കും നവ്യാനുഭവമായി. രാവിലെ സ്കൂളിൽ  യാത്രയുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ കെ.വി സുജാത നാട്ട് മാവിൻ തൈ കൈമാറി കൊണ്ട് നിർവ്വഹിച്ചു.പി ടി.എ പ്രസിഡൻ്റ് ജി.ജയൻ അധ്യക്ഷത വഹിച്ചു. പപ്പൻ കുട്ടമത്ത് ,കെ.വി വനജ ,നിഷ പ്രദീപ്, ബാബു മണലിൽ , ഹെഡ്മാസ്റ്റർ കെ അനിൽ കുമാർ  കൺവീനർ പി.കുഞ്ഞിക്കണ്ണൻ,പി.ശ്രീകല വിനോദ് കല്ലത്ത്, കെ.രജില, ഷൈലജ മൂലക്കൊവ്വൽ , കെ.ശോഭ സംസാരിച്ചു. ഗ്രീൻവാലി ഇക്കോ ക്ലബ്ബിലെ അറുപത് കുട്ടികളും പിടിഎ മദർ പി ടിഎ അംഗങ്ങളും അടക്കം എഴുപത്തിയഞ്ച് പേർ യാത്രയിൽ പങ്കെടുത്തു. നെയ്തൽ ആമ വളർത്തുകേന്ദ്രവും അഴിത്തല ബീച്ചും സന്ദർശിച്ചു.  നാട്ട് മാവിൻ വിത്ത് ശേഖരണം,  പോസ്റ്റർ ,ഫോട്ടോഗ്രാഫി മത്സരങ്ങൾ പരിസര ദിന ക്വിസ് എന്നിവയും സംഘടിപ്പിക്കും. ശതാബ്ദിയുടെ ഭാഗമായി 100 നാട്ടുമാവിൻ തൈകളുടെ നഴ്സറി തയ്യാറാക്കി ശതാബ്ദി വൃക്ഷമായി നട്ടു വളർത്തി സംരക്ഷിക്കാനും തീരുമാനിച്ചു. 

പടം: മേലാങ്കോട്ട് എ.സി. കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്കൂൾ ലോക പരിസ്ഥിതി ദിനത്തിൽ നെയ്തൽ കടലാമ സംരക്ഷണ കേന്ദ്രത്തിലേക്ക് നടത്തിയ പഠന യാത്ര.

Post a Comment

0 Comments