കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് പരിസ്ഥിതി ദിനാചരണം നടത്തി

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് പരിസ്ഥിതി ദിനാചരണം നടത്തി



കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് ഉപ സമിതിയായ പരിസ്ഥിതി സംരക്ഷണ സമിതിയുടെ പ്രവര്‍ത്തനം കാഞ്ഞങ്ങാട് ഖാദി ഹൗസ് പരിസരത്ത് വെച്ച് പരിസ്ഥിതി ദിനാചരണത്തോടെ ആരംഭിച്ചു. സംയുക്ത ജമാഅത്ത് പ്രസിഡന്‍റ് സി കുഞ്ഞാമദ് ഹാജി പാലക്കി വൃക്ഷത്തൈ നട്ട് മഹല്ല് തല ഉദ്ഘാടനം നിര്‍വഹിച്ചു. പരിസ്ഥിതി ദിനാചരണത്തിന്‍റെ ഭാഗമായി എല്ലാ മഹല്ലുകളിലും ഫല വൃക്ഷത്തെ നടല്‍, മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍, പരിസ്ഥിതി സംരക്ഷണ അവബോധ പരിപാടികള്‍ തുടങ്ങിയവ സംഘടിപ്പിക്കാന്‍ മുന്നോട്ട് വരണമെന്ന് അദ്ദേഹം ആഹാന്വം ചെയ്തു.

പരിസ്ഥിതി സംരക്ഷണ സമിതി ചെയര്‍മാന്‍ ജാതിയില്‍ ഹസൈനാറിന്‍റെ അധ്യക്ഷത വഹിച്ചു.  സി ഹംസ പാലക്കി വിഷയാവതരണം നടത്തി. സമിതി കണ്‍വീനര്‍ താജുദ്ദീന്‍ കമ്മാടം സ്വാഗതവും     ട്രഷ്റർ  ഉമര്‍ അബ്ദുല്ല കൊട്ടോടി നന്ദിയും പറഞ്ഞു. സംയുക്ത ജമാഅത്ത് വൈസ് പ്രസിഡന്‍റ് സുറൂര്‍ മൊയ്തു ഹാജി, സെക്രട്ടറിമാരായ ബഷീര്‍ ആറങ്ങാടി, കെ കെ അബ്ദുല്‍ റഹ്മാന്‍, സമിതി അംഗങ്ങളായ എ മുഹമ്മദ് കുഞ്ഞി പാറപ്പള്ളി, സുല്‍ഫിക്കര്‍ കമ്മാടം, സി പി അബൂബക്കര്‍ മാനാക്കോട്, അബ്ദുല്ല കയ്യുളകൊച്ചി, ഹകീം ഇരിയ, ശാഹുല്‍ ഹമീദ് കന്നാടം, സി മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ റഹ്മാന്‍ വണ്‍ഫോര്‍, എ ഹമീദ് ഹാജി, മുഹമ്മദലി ചിത്താരി തുടങ്ങിയവര്‍ സംസാരിച്ചു.

Post a Comment

0 Comments