യു എ ഇ യിൽ ഭൂചലനം

LATEST UPDATES

6/recent/ticker-posts

യു എ ഇ യിൽ ഭൂചലനം

 


ദുബായ്: ദക്ഷിണ ഇറാനിലുണ്ടായ ശക്‌തമായ ഭൂചലനത്തിന്റെ പ്രകമ്പനം യുഎഇ അടക്കമുള്ള ഗൾഫ്‌ രാജ്യങ്ങളിലും അനുഭവപെട്ടു. പുലർച്ചെ 1.32ന് ബന്ദറെ ഖാമിറിൽ നിന്ന്​ 36 കിലോമീറ്റർ അകലെയാണ് ​ റിക്ടര്‍ സ്‍കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.10കിലോമീറ്റര്‍  ആഴത്തിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.


യുഎഇയിലെ ദുബൈ, ഷാർജ, അജ്‌മാൻ, ഉമ്മുൽ ഖുവൈൻ,റാസ് അൽ ഖൈമ മേഖലകളിൽ പ്രകമ്പനം അനുഭവപ്പെട്ടു. എന്നാല്‍ പ്രകമ്പനം അനുഭവപ്പെട്ടതല്ലാതെ മറ്റ് തരത്തിലുള്ള ആഘാതങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേയുടെ അറിയിപ്പ് പ്രകാരം യുഎഇക്ക് പുറമെ ബഹ്റൈന്‍, സൗദി അറേബ്യ, ഖത്തര്‍, ഒമാൻ, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ  എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതയാണ് റിപ്പോർട്ട്

Post a Comment

0 Comments