കൊടികുത്തി സമരം തുടങ്ങി; ആഗോളതലത്തില്‍ പ്രസിദ്ധമായ നെസ്‌റ്റോക്കെതിരെ ട്രേഡ് യൂണിയന്‍‍; അടച്ചുപൂട്ടി നാടുവിടുമെന്ന് അധികൃതര്‍

LATEST UPDATES

6/recent/ticker-posts

കൊടികുത്തി സമരം തുടങ്ങി; ആഗോളതലത്തില്‍ പ്രസിദ്ധമായ നെസ്‌റ്റോക്കെതിരെ ട്രേഡ് യൂണിയന്‍‍; അടച്ചുപൂട്ടി നാടുവിടുമെന്ന് അധികൃതര്‍

 



കയറ്റിറക്കുമായി ബന്ധപ്പെട്ട ആഗോളതലത്തില്‍ പ്രസിദ്ധമായ ഹൈപ്പര്‍മാര്‍ക്കറ്റിനെതിരെ സമരവുമായി ഇടതുപക്ഷ തൊഴിലാളി സംഘടനകള്‍. ഗള്‍ഫ് രാജ്യങ്ങളില്‍ സജീവമായ നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃഖലയുടെ വയനാട്ടിലുള്ള ഔട്ട്‌ലറ്റിന് മുന്നിലാണ് കൊടികുത്തി സമരം നടക്കുന്നത്. ഹൈപ്പര്‍മാര്‍ക്കറ്റിലെ കയറ്റിറക്കിനായി സ്വന്തം തൊഴിലാളികളെ മാനേജ്‌മെന്റ് നിയമിച്ചതാണ് പെട്ടന്നുള്ള സമരത്തിന് കാരണം.  ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ മൂന്ന് ദിവസമായി തുടരുന്ന സമരത്തില്‍ പ്രതിദിനം വില്‍പ്പനയില്‍ 10 ലക്ഷം രൂപയുടെ നഷ്ടമാണ് നേരിടുന്നതെന്ന് സൂപ്പര്‍മാര്‍ക്കറ്റ് അധികൃതര്‍ പറയുന്നു.  


ഹൈപ്പര്‍മാര്‍ക്കറ്റിലെ കയറ്റിറക്കിനായി ഐഡി കാര്‍ഡുള്ള നാല് തൊഴിലാളികളെ നെസ്‌റ്റോ നിയമിച്ചിട്ടുണ്ട്. ഇവരെ ജോലിക്കായി ഉപയോഗിക്കാന്‍ പാടില്ലെന്നും കയറ്റിറക്ക് ജോലി യൂണിയന്‍ തൊഴിലാളികള്‍ക്ക് നല്‍കണമെന്നുമാണ് സമരക്കാരുടെ ആവശ്യം.  ഹൈക്കോടതിയിലൂടെ നിയമപരമായി നീങ്ങിയാണ് സ്വന്തം തൊഴിലാളികളെ നിയമിക്കാനുള്ള ഉത്തരവ് സൂപ്പര്‍മാര്‍ക്കറ്റ് അധികൃതര്‍ നേടിയത്. എന്നാല്‍, ഈ ഉത്തരവ് അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഇടതുപക്ഷ ട്രേഡ് യൂണിയനുകള്‍.  



ഹൈപ്പര്‍മാര്‍ക്കറ്റിന്റെ മുന്‍വശത്താണ്് ട്രേഡ് യൂണിയന്‍ തൊഴിലാളികള്‍ പന്തല്‍ കെട്ടി സമരം നടത്തുന്നത്. ഇതോടെ ഇങ്ങോട്ടേക്ക് എത്തുന്നവരുടെ എണ്ണത്തില്‍ വന്‍ കുറവ് ഉണ്ടായിട്ടുണ്ട്.  ഹൈപ്പര്‍മാര്‍ക്കറ്റിലേക്ക് എത്തുന്നവരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുന്നു. വാഹനങ്ങളും തടയുന്നു.  ഹൈപ്പര്‍മാര്‍ക്കറ്റിലേക്കുള്ള സാധനങ്ങള്‍ ഇപ്പോള്‍ പോലീസ് പ്രൊട്ടക്ഷനിലാണ് ഇറക്കുന്നതെന്നും നെസ്‌റ്റോ അധികൃതര്‍ പറയുന്നു.  


ക്ലീനിംഗ് സ്റ്റാഫുകള്‍ അടക്കം 300 ഓളം പേരാണ് കല്‍പ്പറ്റയിലെ നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്നത്. ഇവരില്‍ ഭൂരിഭാഗവും വയനാട്ടില്‍ ഉള്ളവരാണ്. സമരം ഇനിയും മുന്നോട്ട് പോയാല്‍ സൂപ്പര്‍മാര്‍ക്കറ്റ് അടച്ചപൂട്ടുമെന്നും അധികൃതര്‍ പറഞ്ഞു.

Post a Comment

0 Comments