അവധി ദിനങ്ങളിലും കാഞ്ഞങ്ങാട് നഗരസഭ കാര്യാലയത്തിൽ ജീവനക്കാർ ഹാജരായി

LATEST UPDATES

6/recent/ticker-posts

അവധി ദിനങ്ങളിലും കാഞ്ഞങ്ങാട് നഗരസഭ കാര്യാലയത്തിൽ ജീവനക്കാർ ഹാജരായി

 


കാഞ്ഞങ്ങാട്: കോവിഡ് കാല നിയന്ത്രണങ്ങൾ മൂലം സർക്കാർ ഓഫീസുകളിൽ കുടിശ്ശികയായ ഫയലുകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിന്റെ ഭാഗമായി 2022 ജൂൺ 15 മുതൽ സെപ്റ്റംബർ 30 വരെ നടക്കുന്ന ഫയൽ തീർപ്പാക്കൽ യജ്ഞം വിജയപ്പിക്കുന്നതിന് കാഞ്ഞങ്ങാട് നഗരസഭയിലും ജീവനക്കാർ മുന്നോട്ടു വന്നിരിക്കുന്നു. പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് സമയത്തിന് പുറമേയും അവധി ദിനങ്ങളിലും അധിക ജോലി ചെയ്ത് ഫയൽ തീർപ്പാക്കൽ യജ്ഞം വിജയിപ്പിക്കാൻ ജീവനക്കാർ സ്വയം സന്നദ്ധമായി.


സമൂഹത്തിന് ആവശ്യമായ സന്ദർഭങ്ങളിലെല്ലാം സർക്കുലറുകളുടെയോ ഉത്തരവുകളുടെയോ പിൻബലമില്ലാതെ തന്നെ ഉണർന്നു പ്രവർത്തിച്ച പാരമ്പര്യമാണ് സിവിൽ സർവ്വീസിനുള്ളത്. ജൂലൈ മൂന്നിനും അപ്രകാരം സ്വമേധയാ ഓഫീസിൽ ഹാജരായി കുടിശിക ജോലികൾ നിർവഹിക്കാൻ ജീവനക്കാർ മുന്നോട്ട് വന്നത്.


മുഖ്യമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത്‌ ഫയൽ തീർപ്പാക്കലിനായി ജോലിക്ക്‌ ഹാജരായി. 42 ജീവനക്കാരിൽ മുപ്പതിലധികം ജീവനക്കാരാണ് ഞായറാഴ്ചയിലും ജോലിക്കെത്തിയത്. നഗരസഭ ചെയർപേഴ്സൺ കെ.വി സുജാത, സ്ഥിരം സമിതി ചെയർമാൻ കെ അനിശൻ എന്നിവരും ജീവനക്കാരോടൊപ്പം ഓഫീസിൽ ഹാജരായി ജീവനക്കാർക്ക് വേണ്ടുന്ന സഹായങ്ങയും നിർദ്ദേശങ്ങളും നൽകുകയുണ്ടായി.

Post a Comment

0 Comments