മുക്കൂട് കുഞ്ഞാമദ് ഹാജിയെ പൂച്ചക്കാട് പൗരാവലി ആദരിച്ചു

മുക്കൂട് കുഞ്ഞാമദ് ഹാജിയെ പൂച്ചക്കാട് പൗരാവലി ആദരിച്ചു

 


പള്ളിക്കര: വിവിധ സേവന രംഗത്ത് തൻ്റെതായ വൃക്തി മുദ്ര പതിപ്പിക്കുകയും, പൂച്ചക്കാട് രണ്ടാം ബൈത്തുറഹ്മയുടെ മുഖ്യ ശിൽപിയുമായ മുക്കൂട് കുഞ്ഞഹമദ് ഹാജിയെ പൂച്ചക്കാട് പൗരാവലി ആദരിച്ചു. 


ചടങ്ങിൽ മുഖ്യാതിഥി പ്രവാസി ലീഗ് ജില്ലാ പ്രസിഡൻറ് എ.പി.ഉമ്മർ ഉപഹാരം നൽകി ആദരിച്ചു. പൂച്ചക്കാട് ജമാഅത്ത് പ്രസിഡൻ്റ് തർകാരി മുഹമ്മദ് കുഞ്ഞി ഹാജി ഷാൾ അണിയിച്ചു. ബേക്കൽ ഫോർട്ട് ട്രാവൽസ് ഏർപ്പെടുത്തിയ ക്യാഷ് അവാർഡ് അഹമ്മദ് പൂച്ചക്കാട് നൽകി. തനിക്ക് ലഭിച്ച ക്യാഷ് അവാർഡ് തുക പൂച്ചക്കാട് സ്വദേശിയുടെ ചികിത്സാ ഫണ്ടിലേക്ക് വേണ്ടി വ്യവസായ പ്രമുഖൻ നാഞ്ചിപ്പു മുഹമ്മദ് കുഞ്ഞിക്ക് കൈമാറി. 


പൂച്ചക്കാട് ജമാഅത്ത് സെക്രട്ടറി മുഹാജിർ കപ്പണ, മാഹിൻ പൂച്ചക്കാട്, ബഷീർ കപ്പണ, ആമു പൂച്ചക്കാട്, ആസിഫ് കാപ്പിൽ, സുലൈമാൻ അരയാൽതറ, അബ്ദുൾ റഹ്മാൻ പോളു, കോയ മുഹമ്മദ്  എന്നിവർ പ്രസംഗിച്ചു.     ചടങ്ങിൽ ആദരവിന് മുക്കുട് കുഞ്ഞഹമ്മദ് ഹാജി നന്ദി പറഞ്ഞു.

Post a Comment

0 Comments