അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസറെ ജി.എച്ച്.എസ്.എസ് പള്ളിക്കര, എസ് എസ് എൽ സി 1987- 88 കൂട്ടായ്മ അനുമോദിച്ചു

LATEST UPDATES

6/recent/ticker-posts

അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസറെ ജി.എച്ച്.എസ്.എസ് പള്ളിക്കര, എസ് എസ് എൽ സി 1987- 88 കൂട്ടായ്മ അനുമോദിച്ചു

 പളളിക്കര : കാഞ്ഞങ്ങാട് റേഷൻ ഇൻസ്പെക്ടർ ഓഫീസർ തസ്തികയിൽ നിന്നും അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസറായി സ്ഥാനകയറ്റം ലഭിച്ച സഹപാഠി സുഹൃത്തിന് യാത്രയയപ്പ് നൽകി. പള്ളിക്കര ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ 1987- 88 ബാച്ച് 'ഒരു വട്ടം കൂടി' സഹപാഠി കൂട്ടായ്മയാണ് പൂച്ചെണ്ട് നൽകി അനുമോദിച്ചത്. ഹോസ്ദുർഗ്ഗ താലൂക്ക് റേഷൻ ഇൻസ്പെക്ടർ ആയ ദാക്ഷായണി വെള്ളരിക്കുണ്ട് താലൂക്കിലേയ്ക്കാണ് സ്ഥാനകയറ്റം ലഭിച്ച് പോകുന്നത്. ചടങ്ങിൽ കൂട്ടായ്മയുടെ പ്രസിഡണ്ട് സുകുമാരൻ പൂച്ചക്കാട് ദാക്ഷായണിക്ക് പൂച്ചെണ്ട് നൽകി. സെക്രട്ടറി ടി. അശോകൻ നായർ, ട്രഷറർ പി.ബി.രാജേഷ് കുമാർ, വൈസ് പ്രസിഡണ്ട് വി.കെ.ശശികുമാർ, ഇബ്രാഹിംകുഞ്ഞി മാസ്തിഗൂഢ, കെ.വി.രാജീവൻ, കെ.സി.ശശി, കെ.വി.ശോഭനകുമാരി, റീത്ത കൃഷ്ണൻ എന്നിവർ സംബന്ധിച്ചു.

Post a Comment

0 Comments