കാസർഗോഡ് ജില്ലൽ കനത്ത മഴ; കരകവിഞ്ഞൊഴുകി പുഴകൾ

കാസർഗോഡ് ജില്ലൽ കനത്ത മഴ; കരകവിഞ്ഞൊഴുകി പുഴകൾ

 


കാസർഗോഡ്: ജില്ലയിൽ ജനങ്ങളെ ദുരിതത്തിലാക്കി കനത്ത മഴ. കുറച്ച് ദിവസങ്ങളായി തുടരുന്ന വ്യാപക മഴ ഇന്നും തുടരുകയാണ്. മലയോര മേഖലയിലാണ് ശക്‌തമായ മഴ ലഭിച്ചത്. ജില്ലയിലെ പുഴകളിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. തേജസ്വിനി, ചൈത്രവാഹിനി പുഴകൾ കരകവിഞ്ഞൊഴുകി. വിവിധയിടങ്ങളിലെ പാലങ്ങൾ വെള്ളത്തിനടിയിലായി. ജില്ലയിലെ ക്വാറികളുടെ പ്രവർത്തനം നിർത്തിവെക്കാൻ കളക്‌ടർ ഉത്തരവിട്ടു. വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ ഭീഷണിയുള്ള പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിക്കാനും നിർദ്ദേശമുണ്ട്.

Post a Comment

0 Comments