ഇരുട്ടിലായ ബോവിക്കാനം ടൗണിൽ പ്രതീകാത്മക തെരുവ് വിളക്ക് സ്ഥാപിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി മുളിയാർ യൂണിറ്റ്

LATEST UPDATES

6/recent/ticker-posts

ഇരുട്ടിലായ ബോവിക്കാനം ടൗണിൽ പ്രതീകാത്മക തെരുവ് വിളക്ക് സ്ഥാപിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി മുളിയാർ യൂണിറ്റ്




കാസർകോട്: ബോവിക്കാനം ടൗണിലെ കേടായ തെരുവ് വിളക്കുകൾ നന്നാക്കതിലും പുതുതായി സ്ഥാപിക്കാ ത്തതിലും പ്രതിഷേധിച്ചു ബോവിക്കാനം ടൗണിൽ പ്രതികാത്മക തെരുവിളക്ക് സ്ഥാപിച്ച്  വ്യാപാരി വ്യവസായി ഏകോപന സമിതി മുളിയാർ യൂണിറ്റ്.  നിരവധി തവണ അധികാരികളുമായി സംസാരിച്ചുവെങ്കിലും നിലാവ് പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ ലൈറ്റുകൾ സ്ഥാപിക്കും എന്ന സ്ഥിരം പല്ലവി മാത്രമാണ് കേൾക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു. 

ഇതിൽ പ്രതിഷേധിച്ച് നടന്ന സമരത്തിൽ മുളിയാർ യൂണിറ്റ് പ്രസിഡന്റ് ഹംസ ചോയിസ് അധ്യക്ഷത വഹിച്ചു.

മുസ്തഫ ബിസ്മില്ല സ്വാഗതവും, ഭാസ്ക്കരൻ ചേടിക്കാൽ നന്ദിയും പറഞ്ഞു. മഹമ്മുദ് മുളിയാർ, റിയാസ് ബദ്രിയ, വിഷ്ണുഭട്ട് ,ഹാരിസ് മലബാർ, ഹാരിസ് MB, ഹരിഷ് ചന്ദ്ര, ഹസൈനവാസ്, ഗിരീഷ് സന്ധ്യ, കൃഷ്ണൻ ചേടിക്കാൽ, ഉല്ലാസ് ദിൽസേ നേതൃത്വം നൽക്കി.


Post a Comment

0 Comments