ഉദുമ മുൻ എം.എൽ എ പി രാഘവന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

ഉദുമ മുൻ എം.എൽ എ പി രാഘവന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

 


സിപിഐ എം നേതാവും ഉദുമ മുന്‍ എംഎല്‍എയുമായ പി രാഘവന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. 1991 ലും 1996 ലും ഉദുമ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മികച്ച സാമാജികനായിരുന്നു.

സിപിഐഎം കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമെന്ന നിലയിലും എല്‍ഡിഎഫ് ജില്ലാ കണ്‍വീനർ എന്ന നിലയിലും ദീർഘകാലം ജില്ലയിലെ പാർട്ടിയെയും മുന്നണിയെയും നയിച്ചു. ദിനേശ് ബീഡി ഡയറക്ടറായിരുന്ന രാഘവൻ നിരവധി സഹകരണ സംരംഭങ്ങൾക്ക്‌ കാസർകോട്‌ ജില്ലയിൽ തുടക്കം കുറിച്ചിട്ടുണ്ട്.

സിഐടിയു നേതാവെന്ന നിലയിൽ ജില്ലയിലെ തൊഴിലാളി പ്രശ്നങ്ങളിൽ മുൻനിരയിലുണ്ടായ സഖാവിനെയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Post a Comment

0 Comments