കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കാന്‍ പതിനാല് ലക്ഷത്തി എണ്‍പതിനായിരം രൂപ അനുവദിച്ചു

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കാന്‍ പതിനാല് ലക്ഷത്തി എണ്‍പതിനായിരം രൂപ അനുവദിച്ചു

 


കാഞ്ഞങ്ങാട്: ഇ ചന്ദ്രശേഖരന്‍ എംഎല്‍എയുടെ പ്രത്യേക വികസന നിധി (2019-20, 2020-21) യില്‍ നിന്ന് കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കാന്‍ പതിനാല് ലക്ഷത്തി എണ്‍പതിനായിരം രൂപ ഭരണാനുമതി നല്‍കി. കടുക്കാതുണ്ടി കമ്മ്യൂണിറ്റി ഹാള്‍, ചാളക്കടവ്, പുളിക്കാല്‍, വൈനിങ്ങാല്‍ (മടിക്കൈ പഞ്ചായത്ത്), എരുമക്കുളം (കോടോം ബേളൂര്‍), അതിഞ്ഞാല്‍ പള്ളിപരിസരം ( അജാനൂര്‍ പഞ്ചായത്ത്), പാട്ടാക്കല്‍ ജംഗ്ക്ഷന്‍, ലക്ഷ്മി നഗര്‍ (കാഞ്ഞങ്ങാട് നഗരസഭ) എന്നിവിടങ്ങളിലാണ് മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നത്.  പ്രവൃത്തി ആറ് മാസത്തിനകം പൂര്‍ത്തീകരിക്കും.

Post a Comment

0 Comments