പതിനാറുകാരിയെ വിവാഹവാഗ്ദാനം നല്‍കി നിരവധിതവണ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം ഗര്‍ഭഛിദ്രം നടത്തിയ യുവാവ് അറസ്റ്റില്‍.
കൊറ്റങ്കര മാമൂട് മഞ്ജുഭവനില്‍ നിന്ന് പെരിനാട് ഇടവട്ടം ചൂഴന്‍ചിറ വയലില്‍ ഫാത്തിമ മന്‍സിലില്‍ വാടകയ്ക്ക് താമസിക്കുന്ന അനന്തു നായരാണ് (22) അഞ്ചാലുംമൂട് പൊലീസിന്റെ പിടിയിലായത്.
ആറുമാസം മുമ്ബാണ് സംഭവം. കുട്ടിക്ക് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അടുത്തിടെ വിവരം പുറത്തുപറഞ്ഞതോടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. 2019ല്‍ സമാനമായ രീതിയില്‍ മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും ഇയാള്‍ ശിക്ഷിക്കപ്പെട്ടിരുന്നു. അന്ന് കുണ്ടറ പൊലീസാണ് കേസെടുത്തത്. അഞ്ചാലുംമൂട് പൊലീസ് എസ്.എച്ച്.ഒ സി. ദേവരാജന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ അനീഷ്, റഹിം, സി.പി.ഒ റോസി സേവ്യര്‍ എന്നിവരാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
0 Comments