മേൽ‍പ്പറമ്പ പോലീസ് സ്റ്റേഷന്‍ നിര്‍മ്മാണത്തിന് 3 കോടി അനുവദിച്ചതായി സി. എച്ച്. കുഞ്ഞമ്പു എം. എല്‍. എ

LATEST UPDATES

6/recent/ticker-posts

മേൽ‍പ്പറമ്പ പോലീസ് സ്റ്റേഷന്‍ നിര്‍മ്മാണത്തിന് 3 കോടി അനുവദിച്ചതായി സി. എച്ച്. കുഞ്ഞമ്പു എം. എല്‍. എ

 കാസർകോട്: മേൽ‍പ്പറമ്പ പോലീസ് സ്റ്റേഷന്‍ നിര്‍മ്മാണത്തിന് 3 കോടി അനുവദിച്ചതായി സി. എച്ച്. കുഞ്ഞമ്പു എം. എല്‍. എ അറിയിച്ചു.

2019-ല്‍ ബേക്കല്‍, കാസർകോട്, വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഉണ്ടായിരുന്ന ബാര, കളനാട്, ചെമ്മനാട്, തെക്കില്‍, പെരുമ്പള പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ പോലീസ് സ്റ്റേഷനായി മേല്‍പ്പറമ്പ് പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു. ചട്ടഞ്ചാല്‍ വാടക കെട്ടിടത്തിലാണ് നിലവില്‍ മേല്‍പ്പറമ്പ് പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിന് ചട്ടഞ്ചാല്‍ ജംക്ഷനില്‍ തന്നെയുള്ള തെക്കില്‍ വില്ലേജില്‍ ചട്ടഞ്ചാല്‍ ട്രഷറിക്ക് സമീപം 50 സെന്റ് ഭൂമി ഇതിനായി റവന്യൂ വകുപ്പ് ആഭ്യന്തര വകുപ്പിന് കൈമാറി നല്‍കിയിട്ടുണ്ട്. ഈ സ്ഥലത്താണ് പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്.

ബേക്കല്‍ സബ് ഡിവിഷന് പെരിയയില്‍ കണ്‍ട്രോള്‍ റൂം നിര്‍മ്മിക്കാന്‍ 114 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിനും ഭരണാനുമതി നല്‍കിയിട്ടുണ്ട്.

Post a Comment

0 Comments