യു.വി മൊയ്തു ഹാജി അവാര്‍ഡ് ഇല്ല്യാസ് ബല്ലയ്ക്ക്

LATEST UPDATES

6/recent/ticker-posts

യു.വി മൊയ്തു ഹാജി അവാര്‍ഡ് ഇല്ല്യാസ് ബല്ലയ്ക്ക്

 കാഞ്ഞങ്ങാട്: മുസ്ലിംലീഗ് നേതാവായിരുന്ന യു.വി മൊയ്തു ഹാജിയുടെ പേരില്‍ അബുദാബി കാഞ്ഞങ്ങാട് മണ്ഡലം കെ.എം.സി.സി ഏര്‍പ്പെടുത്തിയ പ്രഥമ യു.വി മൊയ്തു ഹാജി സ്മാരക അവാര്‍ഡിന് കെ.എം.സി.സി പ്രവര്‍ത്തകന്‍ ഇല്ല്യാസ് ബല്ല അര്‍ഹനായി.

കോവിഡ് കാലത്തും അതിന് മുമ്പും ശേഷവും യു.എ.ഇയില്‍ നടത്തിയ തുല്യതയില്ലാത്ത സാമുഹ്യ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് ഇല്ല്യാസ് ബല്ല അവാര്‍ഡിന്   അര്‍ഹനായത്. പി കെഅഹമ്മദ് , അബ്ദുള്‍റഹിമാന്‍ഹാജി കെ കെ സുബൈര്‍ , റിയാസ് സി ഇട്ടമ്മല്‍ , റാഷിദ് എടത്തോട് എന്നിവര്‍ ഉള്‍പ്പെട്ട കമ്മിറ്റിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും കാഞ്ഞങ്ങാട് വെച്ച് നടക്കുന്ന  സദസ്സില്‍ വെച്ച് ഇല്ല്യാസിന് കൈമാറും. ഒന്നര മാസം മുമ്പ് അബുദാബി ഖാലിദിയയിലെ ഒരു ഹോട്ടലില്‍ വെച്ചുണ്ടായ ഗ്യാസ് അപകടത്തില്‍ ശരീരമാസകലം ഇല്ല്യാസിന് പരിക്കേറ്റിരുന്നു.  ഈ അപകടത്തില്‍ കാഞ്ഞങ്ങാട് അജാനൂര്‍ സ്വദേശിയടക്കം മരണപ്പെടുകയും നൂറിലേറെ പേര്‍ക്ക് സാരമായ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു . ചികില്‍സാര്‍ഥവും പരിചരണത്തിനും വേണ്ടി ഒരാഴ്ച്ച മുമ്പ് നാട്ടിലെത്തിയ ഇല്ല്യാസ് ബല്ല മംഗലാപുരത്ത് ചികിത്സ തേടിയിട്ടുണ്ട്. നാട്ടിലും ഗള്‍ഫിലും നിരവധി സംഘടനകളുടെ ഭാരവാഹിയാണ് ഇല്ല്യാസ് ബല്ല.

ബല്ലാകടപ്പുറത്തെ റംസാന്‍ ഹാജിയുടെയും റുഖിയ ഹജ്ജുമ്മയുടെയും മകനാണ്. റംസീനയാണ് ഭാര്യ. മുഹമ്മദ് ഇഖ്‌റം, ഫാത്തിമത്ത് ജുമൈല ,മുഹമ്മദ് ബിസ്ഹര്‍ എന്നിവര്‍ മക്കളാണ്.

Post a Comment

0 Comments