ചിത്താരിയിൽ വീ​ടി​ന് മു​ക​ളി​ൽ കു​ന്നി​ടി​ഞ്ഞു​വീ​ണ് ദു​രി​തത്തിലായി നിർധന കുടുംബം

LATEST UPDATES

6/recent/ticker-posts

ചിത്താരിയിൽ വീ​ടി​ന് മു​ക​ളി​ൽ കു​ന്നി​ടി​ഞ്ഞു​വീ​ണ് ദു​രി​തത്തിലായി നിർധന കുടുംബം

 


കാ​ഞ്ഞ​ങ്ങാ​ട്: വൃ​ദ്ധ​ദ​മ്പ​തി​ക​ളും മ​ക​ളും പേ​ര​മ​ക​നും താ​മ​സി​ക്കു​ന്ന വീ​ടി​ന് മു​ക​ളി​ൽ കു​ന്നി​ടി​ഞ്ഞു​വീ​ണ് ദു​രി​ത​ത്തി​ലാ​യി. ചാ​മ​ണ്ഡി​ക്കു​ന്ന് നോ​ർ​ത്ത് ചി​ത്താ​രി ഖിളർ മസ്ജിദിന് പിറകുവശത്ത് താ​മ​സി​ക്കു​ന്ന കെ.​പി. അ​ഹ​മ്മ​ദ് (75) -ത​ണ്ണി മു​ക്രി), ഭാ​ര്യ എ.​ജി. സു​ഹ​റ (65), ഇ​വ​രു​ടെ മ​ക​ൾ റ​ഹി​യാ​ന​ത്ത്, റ​ഹി​യാ​ന​ത്തി​​ന്റെ 12 വയസ്സുള്ള മ​ക​ൻ എ​ന്നി​വ​ർ താ​മ​സി​ക്കു​ന്ന വീ​ടി​നു മു​ക​ളി​ലേ​ക്കാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ മ​ഴ​യി​ൽ മ​ണ്ണി​ടി​ഞ്ഞു​വീ​ണ​ത്.


റഹിയാനത്തി​െന്റ ഭർത്താവ് നേ​ര​ത്തെ കു​ടും​ബ​ത്തെ ഉ​പേ​ക്ഷി​ച്ചു​പോ​യ​താ​ണ്. പ​ട​ന്ന​ക്കാ​ട് കാ​ർ​ഷി​ക കോ​ള​ജി​ൽ കൂ​ലി​വേ​ല​ക്ക് പോ​യാ​ണ് റ​ഹി​യാ​ന​ത്ത് വൃ​ദ്ധ​രാ​യ മാ​താ​പി​താ​ക്ക​ൾ​ക്കും മ​ക​നും അ​ന്ന​ത്തി​നു​ള്ള വ​ക ക​ണ്ടെ​ത്തു​ന്ന​ത്. ഇ​തി​നി​ട​യി​ലാ​ണ് പ​ണി​തീ​രാ​ത്ത ചെ​റി​യ വീ​ടി​നു മു​ക​ളി​ൽ കു​ന്നി​ടി​ഞ്ഞു വീ​ണ​ത്. ഇ​ടി​ഞ്ഞു​വീ​ണ മ​ണ്ണ് നീ​ക്കം ചെ​യ്യാ​ൻ​പോ​ലും നി​വൃ​ത്തി​യി​ല്ലാ​തെ ഇ​തേ വീ​ട്ടി​ൽ ക​ഴി​യു​ക​യാ​ണ് ഇ​വ​ർ. മ​ണ്ണ് വീ​ണ്ടു​മി​ടി​ഞ്ഞാ​ൽ അ​പ​ക​ട​മാ​വും.


വിദ്യാർഥിയുടെയും കു​ടും​ബ​ത്തി​​ന്റെ​യും ദു​ര​വ​സ്ഥ മ​ന​സ്സി​ലാ​ക്കി​യ ചിത്താരി ജമാഅത്ത് ഹയർ സെക്കണ്ടറി സ്‌കൂൾ  പ്ര​ധാ​നാ​ധ്യാ​പ​ക​ൻ പി.​പി. ബാ​ല​കൃ​ഷ്ണ​ൻ മ​റ്റ് കു​ട്ടി​ക​ളോ​ടു​ൾ​പ്പെ​ടെ സ​ഹാ​യം തേ​ടി വീ​ട് വാ​സ​യോ​ഗ്യ​മാ​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​തു​കൊ​ണ്ട് മാ​ത്രം ഫ​ലം കാ​ണി​ല്ലെ​ന്ന അ​വ​സ്ഥ​യാ​ണ്. ഉ​ദാ​ര​മ​തി​ക​ളു​ടെ സ​ഹാ​യം ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് നി​ർ​ധ​ന കു​ടും​ബം. സ​ഹാ​യം ന​ൽ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് താ​ഴെ​യു​ള്ള അ​ക്കൗ​ണ്ട് ന​മ്പ​ർ ഉ​പ​യോ​ഗി​ക്കാം. 

Rahiyanath : അക്കൗണ്ട് നമ്പർ :  33363197931, SBI Kanhangad , IFSC: SBIN0001439

Post a Comment

0 Comments