കാഞ്ഞങ്ങാട്: മാസങ്ങൾക്കു മുമ്പ് കാഞ്ഞങ്ങാട് ആറങ്ങാടിയിലെ ഷാഫി, ആഷിക്, ആദിൽ എന്നിവരെ 25 ഗ്രാം എംഡി എം എ എന്ന മാരക മയക്കുമരുന്നുമായി ഹൊസ്ദുർഗ് ഐ പി ഷൈൻ, ഡിവൈഎസ്പി സ്കോഡഗങ്ങളും ചേർന്ന് പിടികൂടിയിരുന്നു. ഈ കേസിന്റെ അന്വേഷണ സമയത്ത് അന്വേഷണം ഉദ്യോഗസ്ഥനായ നീലേശ്വരം ഐപി ശ്രീഹരി ഈ മയക്കുമരുന്ന് എത്തിച്ചത് കുടക് സ്വദേശിയും നിലവിൽ മംഗലാപുരത്തെ കോർട്ടേഴ്സിൽ താമസക്കാരനുമായ മുസ്തഫ എന്നയാളാണെന്ന് കണ്ടെത്തി. കർണാടകയിലും മഹാരാഷ്ട്രയിലുമായി കുറേ മാസങ്ങളായി അന്വേഷണസംഘം അന്വേഷിച്ചു വരികയായിരുന്നു. കാസർകോട് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നിർദ്ദേശപ്രകാരം കാഞ്ഞങ്ങാട് ഡിവൈഎസ്പി ഡോ വി. ബാലകൃഷ്ണൻ്റെ നേൃത്വത്തിലുള്ള ക്രൈംസ്കോഡ് അംഗങ്ങളായ അബൂബക്കർ, ജിനേഷ്, നികേഷ്, നീലേശ്വരം ഐ പി ശ്രീഹരി എസ് ഐ ശ്രീജേഷ് എന്നിവർ അടങ്ങുന്ന സംഘമാണ് ഇന്ന് പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ വച്ച് അറസ്റ്റ് ചെയ്തത്. പ്രതിയെ ഹൊസ്ദുർഗ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രതിക്ക് കർണാടകയിൽ മയക്കുമരുന്ന് കേസ് നിലവിലുണ്ട്.
0 Comments