സ്വാതന്ത്ര്യദിനത്തിലെ അവധി റദ്ദാക്കി; ഓ​ഗസ്റ്റ് 15ന് സ്‌കൂളുകളടക്കം തുറക്കുമെന്ന് യു പി സർക്കാർ

LATEST UPDATES

6/recent/ticker-posts

സ്വാതന്ത്ര്യദിനത്തിലെ അവധി റദ്ദാക്കി; ഓ​ഗസ്റ്റ് 15ന് സ്‌കൂളുകളടക്കം തുറക്കുമെന്ന് യു പി സർക്കാർ ഓ​ഗസ്റ്റ് 15ലെ സ്വാതന്ത്ര്യദിനത്തിലെ അവധി റദ്ദാക്കി ഉത്തർപ്രദേശ് സർക്കാർ. ശുചിത്വ പ്രവർത്തനങ്ങൾ നടത്താനാണ് സ്വാതന്ത്ര്യദിനത്തിലെ അവധി റദ്ദാക്കിയിരിക്കുന്നത്. സ്‌കൂളുകൾ, കോളജുകൾ, സർവകലാശാലകൾ, സർക്കാർ, സർക്കാരിതരസ്ഥാപനങ്ങൾ, മാർക്കറ്റുകൾ തുടങ്ങിയവയെല്ലാം ഇനി സ്വാതന്ത്ര്യദിനത്തിലും തുറന്നു പ്രവർത്തിക്കും. 


‌സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷകത്തോടനുബന്ധിച്ച് സ്വാതന്ത്ര്യദിനം പ്രത്യേക പരിപാടികളോടെ ആഘോഷിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. ഔദ്യോഗിക പരിപാടിയായി മാത്രം സ്വാതന്ത്ര്യദിനാഘോഷം ഒതുക്കില്ലെന്നും അന്നേ ദിവസം സംസ്ഥാനത്ത് പ്രത്യേക ശുചീകരണ പ്രവർത്തനങ്ങൾ നടത്തുമെന്നും സംസ്ഥാന ചീഫ് സെക്രട്ടറി ഡി എസ് മിശ്ര അറിയിച്ചു. 

Post a Comment

0 Comments