കാലിക്കടവിൽ ഓടുന്ന കാറിന് തീപിടിച്ചു

LATEST UPDATES

6/recent/ticker-posts

കാലിക്കടവിൽ ഓടുന്ന കാറിന് തീപിടിച്ചു

 ദേശീയപാതയിൽ ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഇന്നലെ വൈകിട്ടാണ് കാലിക്കടവിൽ നീലേശ്വരം പാലായി സ്വദേശിയുടെ മാരുതി വാഗണർ കാറിൽനിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്‌. തൊഴിലാളികൾ കാർ നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. 

പരിസരത്ത് കെട്ടിനിന്ന മഴവെള്ളം കോരി ഒഴിച്ച് വാഹനത്തിലെ തീയണച്ചു. രണ്ട് പിഞ്ചുകുട്ടികളടങ്ങുന്ന കുടുംബത്തെ രക്ഷപ്പെടുത്തി. ഇത്തരം ഏത് അപകടങ്ങളിലും ആദ്യം രക്ഷാപ്രവർത്തകരാകുന്നത് ചുമട്ട്‌ തൊഴിലാളികളും ഓട്ടോ തൊഴിലാളികളും ടാക്സി ഡ്രൈവർമാരുമാണ്.

Post a Comment

0 Comments