എയർ അറേബ്യാ വിമാനംകൊച്ചിയിൽ അടിയന്തരമായി ഇറക്കി; ഒഴിവായത് വൻദുരന്തം

LATEST UPDATES

6/recent/ticker-posts

എയർ അറേബ്യാ വിമാനംകൊച്ചിയിൽ അടിയന്തരമായി ഇറക്കി; ഒഴിവായത് വൻദുരന്തം



സാങ്കേതിക തകരാർ ശ്രദ്ധയിൽപെട്ടയുടൻ എയർ അറേബ്യാ വിമാനം കൊച്ചി വിമാനതാവളത്തിൽ അടിയന്തരമായി ഇറക്കി. വിമാനത്താവള അധികൃതരെയും ജീവനക്കാരെയും അരമണിക്കൂർ സമയം മുൾമുനയിൽ നിർത്തിയാണ് വിമാനം റണ്‍വെയിൽ ഇറക്കിയത്. 222 യാത്രക്കാരും ഏഴ് ജീവനക്കാരുമായി ഷാർജയിൽ നിന്നും പുറപ്പെട്ട എയർ അറേബ്യ G9-426 വിമാനത്തിലാണ് യന്ത്രതകരാർ സംഭവിച്ചത്.


നെടുമ്പാശേരിയിൽ രാത്രി 7.13ന് നിശ്ചയിച്ച സ്വാഭാവിക ലാൻഡിംഗിനായി ശ്രമിക്കുമ്പോഴാണ് ഹൈഡ്രോളിക്ക് സംവിധാനം തകരാറിലായതായി പൈലറ്റ് തിരിച്ചറിഞ്ഞത്. ഇതോടെ വിമാനത്താവളത്തിൽ വിവരം അറിയിച്ച് അടിയന്തര ലാൻഡിംഗ് തീരുമാനിക്കുകയായിരുന്നു. വിമാനതാവളത്തിൽ സമ്പൂർണ്ണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ 7.29ഓടെ സുരക്ഷിതമായി നിലത്തിറക്കുകയായിരുന്നു. യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി മാറ്റിയ ശേഷം എയർഅറേബ്യ വിമാനം റണ്‍വേയിൽ നിന്നും വലിച്ച് നീക്കി. 

രാത്രി എട്ടെകാലോടെ വിമാനത്താവളത്തിലെ അടിയന്തരാവസ്ഥ പിൻവലിച്ചു. വിമാന സർവീസുകൾ സാധാരണ നിലയിൽ ആയതായി അധികൃതർ അറിയിച്ചു.

Post a Comment

0 Comments