മഹിളാ മോർച്ച നേതാവിന്റെ ആത്‍മഹത്യ; ബിജെപി നേതാവ് അറസ്‌റ്റിൽ

LATEST UPDATES

6/recent/ticker-posts

മഹിളാ മോർച്ച നേതാവിന്റെ ആത്‍മഹത്യ; ബിജെപി നേതാവ് അറസ്‌റ്റിൽ


 

മഹിളാ മോർച്ച നേതാവ് ശരണ്യ ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ ആരോപണ വിധേയനായ ബിജെപി മുൻ ബൂത്ത് പ്രസിഡണ്ട് കാളിപ്പാറ സ്വദേശി പ്രജീവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ആത്‌മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പാലക്കാട് നോർത്ത് ടൗൺ പോലീസ് ആണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്‌.


ശരണ്യയുടെ ആത്‍മഹത്യ കുറിപ്പിൽ പ്രജീവാണ് മരണത്തിന് ഉത്തരവാദിയെന്ന് വ്യക്‌തമാക്കിയിരുന്നു. തുടർന്ന് പ്രജീവിന്റെ ഫോണിലെ കോൾ ലിസ്‌റ്റ് കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്. തനിക്ക് ശരണ്യയുമായി നല്ല സൗഹൃദം ആയിരുന്നുവെന്നാണ് പ്രജീവ് പറയുന്നത്.ശരണ്യയുടെ മരണത്തിൽ ബിജെപി നേതാക്കൾക്ക് ബന്ധമുണ്ടെന്നും, ബിജെപി നേതാക്കൾ ശരണ്യയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും പ്രജീവ് പറയുന്നു. മഹിളാ മോർച്ച പാലക്കാട് മണ്ഡലം ട്രഷറർ ആയ ശരണ്യയെ ജൂലൈ പത്തിന് വൈകിട്ടാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.


തുടർന്ന് നടത്തിയ അന്വേഷണത്തിൽ ശരണ്യയുടെ ആത്‍മഹത്യാ കുറിപ്പ് പോലീസ് കണ്ടെത്തിയിരുന്നു. 5 പേജുള്ള ആത്‍മഹത്യാ കുറിപ്പാണ് പോലീസ് കണ്ടെത്തിയത്. ബിജെപി ബൂത്ത് പ്രസിഡണ്ട് പ്രജീവിന്റെ പേരാണ് കുറിപ്പിൽ പരാമർശിച്ചുള്ളത്. തന്നെ പ്രജീവ് മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നും, മരണത്തിന് ഉത്തരവാദി പ്രജീവ് ആണെന്നും ശരണ്യ കുറിപ്പിൽ എഴുതിയിട്ടുണ്ട്.

Post a Comment

0 Comments