ലഹരിവിരുദ്ധ സേന രൂപീകരിച്ച് ഹോസ്ദുർഗ് പോലീസ്

LATEST UPDATES

6/recent/ticker-posts

ലഹരിവിരുദ്ധ സേന രൂപീകരിച്ച് ഹോസ്ദുർഗ് പോലീസ്

 



കാഞ്ഞങ്ങാട് :  ലഹരി മാഫിയക്ക് കൂച്ച് വിലങ്ങിട്ട് നാട്ടിൽ സമാധാനം നിലനിർത്തുവാൻ  ഹോസ്ദുർഗ് ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സേനയ്ക്ക്  രൂപം നൽകി. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സ്റ്റേഷൻ പരിധിയിലെ യുവജന ക്ലബ്ബുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്കായി സംഘടിപ്പിച്ച പരിശീലനപരിപാടി ഡി വൈ എസ് പി ബാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. ഡി വൈ എസ് പി ഡോ. വി ബാലകൃഷ്ണൻ  അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് നഗര സഭ വൈസ് ചെയർമാൻ ബിൽടെക് അബ്ദുള്ള,അജാനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ സബീഷ്, കൗൺസിലർ മാരായ എൻ അശോക് കുമാർ, കുസുമ ഹെഗ്‌ഡെ,കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ വി ഉണ്ണികൃഷ്ണൻ, കേരള പോലീസ് അസോസിയേഷൻ ജില്ല സെക്രട്ടറി എ പി സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.  ഇൻസ്‌പെക്ടർ കെ പി ഷൈൻ സ്വാഗതവും സബ്ബ് ഇൻസ്‌പെക്ടർ കെ പി സതീഷ് നന്ദിയും പറഞ്ഞു. പരിശീലന പരിപാടിയുടെ ഭാഗമായി നടന്ന സെമിനാറിൽകാഞ്ഞങ്ങാട് ഘടകം ഐ എം എ പ്രസിഡന്റ്‌ ഡോ ടി വി പദ്മനാഭൻ, ജേസീസ് അന്താരാഷ്ട്ര പരിശീലകൻ വി വേണുഗോപാൽ എന്നിവർ വിഷയാവതരണം നടത്തി.സ്റ്റേഷൻ പരിധിയിലെ മുഴുവൻ ക്ലബ്ബുകളിലെയും അംഗങ്ങൾക്ക് പരിശീലനം നൽകുകവഴി മയക്കുമരുന്നുകൾ ഉൾപ്പെടെയുള്ള ലഹരിയുടെ ഉപയോഗം ചെറുക്കാമെന്നും ലഹരി വിരുദ്ധ പോരാട്ടത്തിൽ യുവജനങ്ങളെ ഒപ്പം കൂട്ടമെന്നും പോലീസ് കണക്കുകൂട്ടുന്നു.പരിപാടിയുടെ തുടർച്ചയായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ സ്റ്റേഷൻ പരിധിയിലെ മുഴുവൻ വിദ്യാലയങ്ങളിലും കുടുംബശ്രീ ഉൾപ്പെടെയുള്ള കൂട്ടായ്മകളിലും ലഹരി വിരുദ്ധ ക്ലാസുകൾ നടത്താനുള്ള തയ്യാറെടുപ്പിലാണ് ജനമൈത്രി പോലീസ്.

Post a Comment

0 Comments