റിയാസ് മൗലവി വധക്കേസ്; വാദംകേൾക്കൽ ഓഗസ്റ്റ് ഒമ്പതിന്

LATEST UPDATES

6/recent/ticker-posts

റിയാസ് മൗലവി വധക്കേസ്; വാദംകേൾക്കൽ ഓഗസ്റ്റ് ഒമ്പതിന്

 



ആർഎസ്എസുകാർ പള്ളിയിലെ താമസസ്ഥലത്ത് കയറി മദ്രസാധ്യാപകൻ മുഹമ്മദ് റിയാസ്മൗലവിയെ കുത്തിക്കൊന്ന കേസിൽ അന്തിമവാദം കേൾക്കൽ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ആഗസ്ത് ഒമ്പതിലേക്ക് മാറ്റി. കുടക് സ്വദേശിയും കാസർകോട് പഴയചുരി പള്ളിയിലെ മദ്രസാധ്യാപകനുമായിരുന്ന മുഹമ്മദ് റിയാസ് മൗലവിയെ 2017 മാർച്ച് 21ന് പുലർച്ചെയാണ് പള്ളിയിലെ താമസസ്ഥലത്ത് കുത്തിക്കൊന്നത്. ആർഎസ്എസ് പ്രവർത്തകരായ കേളുഗുഡ്ഡയിലെ അജേഷ് എന്ന അപ്പു, നിതിൻകുമാർ, കേളുഗുഡെ ഗംഗൈ റോഡിലെ അഖിലേഷ് എന്ന അഖിൽ എന്നിവരാണ് പ്രതികൾ. ജാമ്യം നൽകാത്തതിനാൽ അഞ്ചരവർഷമായി ഇവർ കണ്ണൂർ സെൻട്രൽ ജയിലിലാണ്.

Post a Comment

0 Comments