കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ സംസ്ഥാന വനിതാ പഠന ക്യാമ്പ് സമാപിച്ചു

LATEST UPDATES

6/recent/ticker-posts

കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ സംസ്ഥാന വനിതാ പഠന ക്യാമ്പ് സമാപിച്ചു

 


 കാഞ്ഞങ്ങാട്: രണ്ടു ദിവസങ്ങളിലായി കാഞ്ഞങ്ങാട് നടന്നുവന്ന കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ സംസ്ഥാന വനിതാ പഠന ക്യാമ്പിന് സമാപനമായി. രണ്ടാംദിവസമായ ഞായറാഴ്ച പൊതുചർച്ചയും സംഘടന എന്ന വിഷയത്തിൽ കെ. എം. സി.എസ്.യു പ്രസിഡന്റ്‌ എൻ.എസ്. ഷൈനും വർഗീയത ഫാസിസം ആകുമ്പോൾ എന്ന വിഷയത്തിൽ ഡോക്ടർ വി. പി.പി മുസ്തഫയും സംസാരിച്ചു. 

വർഗീയതയെയും വിശ്വാസത്തെയും വേർതിരിച്ച് കാണാൻ നമുക്ക് കഴിയണം എന്നും  വർഗീയത മതപരമായ യാതൊരു വിശ്വാസ സംഹിതയിൽ പെട്ടതല്ലെന്നും  അത് കൃത്യമായ രാഷ്ട്രീയ അജണ്ടയാണെന്നും മുസ്തഫ അഭിപ്രായപ്പെട്ടു. ജില്ലാ സെക്രട്ടറി കെ.മനോജ് കുമാർ സംസാരിച്ചു  തുടർന്ന് ക്യാമ്പ് അവലോകനത്തോടെ രണ്ട് ദിവസങ്ങളിലായി നടന്നുവന്ന വനിത പഠന ക്യാമ്പിന് സമാപനമായി

Post a Comment

0 Comments