വനിതകളിലൂടെ ഇന്ത്യയെ അറിയപ്പെടുന്ന സാഹചര്യം ഉടലെ ടുക്കണമെന്ന് പി.കെ. ശ്രീമതി ടീച്ചർ

LATEST UPDATES

6/recent/ticker-posts

വനിതകളിലൂടെ ഇന്ത്യയെ അറിയപ്പെടുന്ന സാഹചര്യം ഉടലെ ടുക്കണമെന്ന് പി.കെ. ശ്രീമതി ടീച്ചർ

 




കാഞ്ഞങ്ങാട് : യുവതി കളിലൂടെ ഇന്ത്യയെ അറിയപ്പെടുന്ന സാഹചര്യം ഉടലെ ടുക്കണമെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ വൈസ് പ്രസിഡണ്ട് പി. കെ. ശ്രീമതി ടീച്ചർ പറഞ്ഞു. അതുപോലെ സംഘടന രംഗത്തും ഭാരവാഹികളായി  വനിതകൾ മുന്നിൽ വരണമെന്നും അവർ കൂട്ടിച്ചേർത്തു.  DYFI കാഞ്ഞങ്ങാട് ബ്ലോക്ക്‌  യുവതി സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പഠന ക്ലാസ്സ്‌ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ഡി. വൈ. എഫ്. ഐ സംസ്ഥാന കമ്മിറ്റി അംഗം അനീഷ. പി. പി, നിർമ്മൽ കുമാർ കാടകം എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. അഡ്വ. കെ. രാജ്‌മോഹനൻ, വി. ഗിനീഷ്, എം.രാഘവൻ, ദേവീരവീന്ദ്രൻ, വി. പി. അമ്പിളി, വിപിൻ ബല്ലത്ത്, ഹരിത നാലപ്പാടം, വിജിന രാഘവൻ, അശ്വതി അമ്പലത്തറ എന്നിവർ സംസാരിച്ചു.ചൈത്ര. കെ. വി സ്വാഗതം പറഞ്ഞു. സബ് കമ്മിറ്റി കൺവീനറായി ചൈത്ര. കെ. വി യെയും ജോയിന്റ് കൺവീനർമാരായി അശ്വതി അമ്പലത്തറ, ഡോ. ആര്യ. എ. ആർ എന്നിവരെയും തെരഞ്ഞെടുത്തു.

Post a Comment

0 Comments