കാഞ്ഞങ്ങാട് നഗരത്തിൽ അനധികൃത പാർക്കിംഗ് ഉൾപ്പടെ ഗതാഗതനിയമം ലംഘകരെ കണ്ടെത്താൻ ക്യാമറകൾ സ്ഥാപിച്ചു

കാഞ്ഞങ്ങാട് നഗരത്തിൽ അനധികൃത പാർക്കിംഗ് ഉൾപ്പടെ ഗതാഗതനിയമം ലംഘകരെ കണ്ടെത്താൻ ക്യാമറകൾ സ്ഥാപിച്ചു


 

കാഞ്ഞങ്ങാട് : നഗരത്തിൽ  അനധികൃത പാർക്കിംഗ് ഉൾപ്പടെ  ഗതാഗതനിയമം ലംഘിക്കുന്നവരെ കണ്ടെത്താൻ വാഹന ഗതാഗത വകുപ്പ് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. കോട്ടച്ചേരി ട്രാഫിക്ക് സർക്കിളിലും ബസ്റ്റാന്റിന് സമീപത്തുമായി സ്ഥാപിച്ചിട്ടുള്ള ക്യാമറകളിൽ വളരെ ദൂരത്ത് നിന്നുള്ള ചിത്രങ്ങൾ പകർത്താനുള്ള ശേഷിയുണ്ട്.


നഗരത്തിന്റെ മറ്റുഭാഗങ്ങളിലും ഇത്തരം ക്യാമറകൾ സ്ഥാപിച്ച് നിയമലംഘകരെ   പിടികൂടാനുള്ള നീക്കങ്ങളാണ് നടത്തുന്നത്. ജില്ലാ ആസ്ഥാനത്താണ് ഇതിന്റെ കൺട്രോൾ റൂം.

Post a Comment

0 Comments