അലക്കികൊണ്ടിരിക്കെ വാഷിങ് മെഷീന്‍ പൊട്ടിത്തെറിച്ചു

LATEST UPDATES

6/recent/ticker-posts

അലക്കികൊണ്ടിരിക്കെ വാഷിങ് മെഷീന്‍ പൊട്ടിത്തെറിച്ചു

 


കാഞ്ഞങ്ങാട്: അലക്കികൊണ്ടിരിക്കെ വാഷിങ് മെഷീന്‍ പൊട്ടിത്തെറിച്ചു. മരം മുറിക്കുന്നതിനിടെ വൈദ്യുതി ലൈന്‍ കൂട്ടിമുട്ടിയതാണ് അപകടകാരണമെന്ന് സംശയിക്കുന്നു. പരപ്പ, ക്ലായിക്കോട് റോഡരികില്‍ താമസിക്കുന്ന ഓടോറിക്ഷാ ഡ്രൈവര്‍ സി കെ മൊയ്തീന്‍കുഞ്ഞിയുടെ വീട്ടില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. വീടിന് സമീപത്ത് മരം മുറിക്കുമ്ബോള്‍ മരത്തിന്റെ ശിഖിരം വൈദ്യുത കമ്ബിയില്‍ തട്ടി ലൈനുകള്‍ കൂട്ടിയിടിച്ചപ്പോഴാണ് വാഷിങ് മെഷീന്‍ പൊട്ടിത്തെറിച്ചതെന്നാണ് വിവരം. 


ശബ്ദവും കരിഞ്ഞ മണവും ഉണ്ടായതോടെ എത്തിനോക്കിയപ്പോഴാണ് വാഷിങ് മെഷീന്‍ പൊട്ടിത്തെറിച്ചതായി കണ്ടത്. ഒരു വര്‍ഷം മുമ്ബ് വാങ്ങിയ വാഷിങ് മെഷീനാണ് കത്തിയത്. വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് വീടിന് താഴേക്ക് പോയതുകൊണ്ടാണ് ആളപായം ഒഴിവായത്.


ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് മൊയ്തീന്‍കുഞ്ഞിയുടെ മകളുടെ വിവാഹം കഴിഞ്ഞത്. ഇതിന്റെ ഭാഗമായി നിരവധി ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ വാങ്ങിയിരുന്നെങ്കിലും ഭാഗ്യം കൊണ്ട് മറ്റൊന്നിനും കേടുപാടുകള്‍ സംഭവിച്ചില്ല.

Post a Comment

0 Comments