ഇടുക്കിയില്‍ 75 വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച 14 കാരന്‍ പിടിയില്‍. വണ്ടന്‍മേട് കറുവാക്കുളം എന്ന സ്ഥലത്ത് ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയായിരുന്നു സംഭവം. അയല്‍ക്കാരനായ പതിനാലുകാരനാണ് വൃദ്ധയെ പീഡിപ്പിച്ചത്. സുഖമില്ലാതെ കിടപ്പിലായ ഭര്‍ത്താവും 75 കാരിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പതിനാലുകാരന്‍ ഇവിടെയെത്തുമ്പോള്‍ ഇവര്‍ കട്ടിലില്‍ ഇരിക്കുകയായിരുന്നു. സമീപത്ത് കിടന്നിരുന്ന കയര്‍ കഴുത്തില്‍ മുറുക്കിയും വായില്‍ തുണി തിരുകിയും ബോധം കെടുത്തിയ ശേഷമായിരുന്നു പീഡനം.
ഈ സമയം വീട്ടിലെത്തിയ വൃദ്ധയുടെ മരുമകനാണ് സംഭവം കണ്ട് പൊലീസിനെ വിവരം അറിയിക്കുന്നത്. ഉടന്‍ തന്നെ വണ്ടന്‍മേട് പൊലീസ് കുട്ടിയെ കസ്റ്റഡിയിലെടുത്തു. കുട്ടി ഈ വര്‍ഷം സ്‌ക്കൂളില്‍ പോകാതെ അച്ഛനോടൊപ്പം കറുവക്കുളത്തെ വീട്ടിലായിരുന്നു താമസം. അമ്മ അടുത്തിടെ പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയിരുന്നു. പൊലീസ് ഇരുവരെയും വൈദ്യ പരിശോധനക്ക് വിധേയരാക്കി. വൃദ്ധയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
0 Comments