കുമ്പള ബസ് സ്റ്റാന്റ് പുനര്‍നിര്‍മ്മിച്ചില്ലെങ്കിൽ ശക്തമായ സമരം തുടങ്ങുമെന്ന് പി ഡി പി

LATEST UPDATES

6/recent/ticker-posts

കുമ്പള ബസ് സ്റ്റാന്റ് പുനര്‍നിര്‍മ്മിച്ചില്ലെങ്കിൽ ശക്തമായ സമരം തുടങ്ങുമെന്ന് പി ഡി പി

 

അപകടാവസ്ഥയിലായ കുമ്പള ബസ് സ്റ്റാന്റ് നിരന്തരമുണ്ടായ സമരത്തിനൊടുവിലാണ് പഞ്ചായത്ത് അധികൃതര്‍ പൊളിച്ചു മാറ്റാന്‍ തയ്യാറായത്. ബസ് സ്റ്റാന്റ് പൊളിച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കെട്ടിടം പുനര്‍നിര്‍മ്മിക്കാന്‍ ഈ നാളുവരെ യാതൊരുവിധ നടപടിയും സ്വീകരിക്കാതെ പഞ്ചായത്ത് അധികൃതര്‍ ഉറക്കം നടിക്കുകയാണെന്ന് പിഡിപി കുമ്പള പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. 

നൂറുകണക്കിന് വിദ്യാര്‍ഥികളും മുതിര്‍ന്നവരും ബസ്സ് കാത്തു നില്‍ക്കുന്ന കെട്ടിടം പൊളിച്ചു മാറ്റിയിട്ട് ബസ് സ്റ്റാന്റ് കെട്ടിടം പുനര്‍ നിര്‍മ്മിക്കാതെ ഞങ്ങള്‍ ഒന്നും അറിഞ്ഞില്ല എന്ന മട്ടിലുള്ള പഞ്ചായത്ത് അധികൃതരുടെ സമീപനം പ്രതിഷേധാര്‍ഹമാണ്, ടൗണിലെ വ്യാപാരസ്ഥാപനങ്ങളില്‍ നൂറുകണക്കിന് സ്ത്രീകള്‍ ഉള്‍പ്പെടെ ഉള്ളവര്‍ ജോലി ചെയ്യുന്നുണ്ട്. അവര്‍ക്കൊന്ന് പ്രാഥമികാവശ്യം നിര്‍വഹിക്കണമെങ്കില്‍ തൊട്ടടുത്തുള്ള പള്ളിയില്‍ പോകാന്‍ നിര്‍ബന്ധിതരാവുകയാണ്. 

ടൗണില്‍ കുടിവെള്ളത്തിനും വ്യാപാരികള്‍ക്ക് വേസ്റ്റ് നിക്ഷേപിക്കാനുള്ള ഒരു സംവിധാനവും നിലവിലില്ല. കുമ്പളയിലെ പരിസര പ്രദേശത്തെ ടൗണുകളിലെല്ലാം വികസന കുതിപ്പ് നടത്തുമ്പോള്‍ കുമ്പള ടൗണ്‍ വികസന മുരടിപ്പില്‍ ആണ്. പഞ്ചായത്ത് അധികൃതര്‍ ഇനിയും കണ്ണു തുറന്നില്ലെങ്കില്‍ പിഡിപി ശക്തമായ സമരത്തിന് നേതൃത്വം വഹിക്കുമെന്ന് പാര്‍ട്ടി കുമ്പള പഞ്ചായത്ത് കണ്‍വെന്‍ഷന്‍ മുന്നറിയിപ്പുനല്‍കി. 


പഞ്ചായത്ത് പ്രസിഡണ്ട് ബഷീര്‍ കാജാളം അധ്യക്ഷത വഹിച്ചു, പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി അജിത് കുമാര്‍ ആസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എസ് എം ബഷീര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ല വൈസ് പ്രസിഡണ്ട് കെ പി മുഹമ്മദ്, മൂസ അടുക്ക, സാദിഖ് മുളിയടുക്കം, അഷറഫ് ബദരിയ നഗര്‍, അലി കൊടിയമ്മ, റസാക്ക് മുളിയടുക്കം, ഖലീല്‍ കൊടിയമ്മ, മുനീര്‍ പൊസോട്ട് അഷ്‌റഫ് കൊടിയമ്മ, അമ്മി കൊടിയമ്മ അന്തിഞ്ഞി കൊടിയമ്മ തുടങ്ങിയവര്‍ പ്രസംഗിച്ചു.


Post a Comment

0 Comments