ജി എച്ച് എസ് എസ് ചന്ദ്രഗിരി 98-99 എസ് എസ് എൽ സി ബാച്ചിന്റെ "കയ്യൊപ്പുകൾ തേടി വിദ്യാലയ മുറ്റത്ത്" ലോഗോ പ്രകാശനം ചെയ്തു

LATEST UPDATES

6/recent/ticker-posts

ജി എച്ച് എസ് എസ് ചന്ദ്രഗിരി 98-99 എസ് എസ് എൽ സി ബാച്ചിന്റെ "കയ്യൊപ്പുകൾ തേടി വിദ്യാലയ മുറ്റത്ത്" ലോഗോ പ്രകാശനം ചെയ്തു




കാസറഗോഡ്:  മേൽപറമ്പ് ജി എച്ച് എസ് എസ് ചന്ദ്രഗിരി 98-99 എസ്.എസ്.എൽ.സി ബാച്ച് സഹപാഠികൾ ഇരുവത്തി നാല് വർഷങ്ങൾക്ക് ശേഷം  സൗഹൃദം പുതുക്കുന്നതിന് വേണ്ടി 'കയ്യൊപ്പുകൾ തേടി വിദ്യാലയ മുറ്റത്ത്' എന്ന പേരിൽ  സംഘടിപ്പിക്കുന്ന ഗെറ്റ് ടു ഗെതറിന്റെ ലോഗോ പ്രകാശനം ചന്ദ്രിഗിരി സ്കൂൾ പി ടി എ പ്രസിഡണ്ട്‌  നസീർ കെ വി ടി നിർവഹിച്ചു. 2022 ഓഗസ്റ് ഏഴാം തിയതി ചന്ദ്രഗിരി സ്കൂളിൽ ഒത്തുചേരുന്ന സംഗമത്തിൽ   സ്വദേശത്തും വിദേശത്തുമുള്ള  പഴയകൂട്ടുക്കാരെ തേടിപ്പിക്കുകയും സൗഹൃദം വീണ്ടെടുക്കുകയും ചെയ്യുകയായിരുന്ന ഈ കൂട്ടായ്മ  സഹപാഠികളെയും ഒരുമിച്ചു ഗെറ്റ് ടു ഗെദർ നടത്താൻ തീരുമാനം എടുക്കുകയായിരുന്നു. സംഗമത്തിൽ പ്രവാസി സുഹൃത്തുക്കളും നാട്ടിൽ എത്തുന്നുണ്ട്. ഇനിയും നമ്മുടെ ചന്ദ്രിഗിരി സ്കൂൾ 98-99 എസ് എസ് എൽ സി സഹപാഠികൾ വിട്ടുപോയിട്ടുണ്ടെങ്കിൽ ഗ്രൂപ്പ്‌ അഡ്മിൻ സിദ്ദിഖ്  9567065250 വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.

Post a Comment

0 Comments