എമിറേറ്റ്​സ്​ വിമാനത്തില്‍ ദ്വാരം; വൻ അപകടം ഒഴിവായി

LATEST UPDATES

6/recent/ticker-posts

എമിറേറ്റ്​സ്​ വിമാനത്തില്‍ ദ്വാരം; വൻ അപകടം ഒഴിവായി


ആസ്​ട്രേലിയയിലെ ബ്രിസ്​ബേനിലേക്ക്​ പറന്ന എമിറേറ്റ്​സ്​ എയര്‍ലൈന്‍ വിമാനത്തിന്​ സാ​ങ്കേതിക തകരാര്‍ കണ്ടെത്തി.ടയര്‍ പൊട്ടുകയും വിമാനത്തിന്‍റെ പുറം തൊലിയില്‍ ഒരു ദ്വാരം കണ്ടെത്തുകയും ചെയ്​തെങ്കിലും അപകടമുണ്ടാകാതെ വിമാനം ലക്ഷ്യ സ്ഥാനത്തിറങ്ങി. വെള്ളിയാഴ്ച സര്‍വീസ്​ നടത്തിയ എമിറേറ്റ്​സിന്‍റെ ഇ.കെ 430 എന്ന വിമാനത്തിനാണ്​ തകരാര്‍ സംഭവിച്ചത്​.


പറക്കുന്നതിനിടെയാണ്​ വിമാനത്തിന്‍റെ 22ടയറുകളില്‍ ഒന്ന്​ പൊട്ടിയതായി ശ്രദ്ധയില്‍ പെട്ടത്​. ഇതിന്​ പുറമെ വിമാനത്തിന്‍റെ തൊലിഭാഗം എന്നറിയപ്പെടുന്ന സ്ഥലത്ത്​ ദ്വാരവും കണ്ടെത്തി. എന്നാല്‍ ഇത്​ വിമാനത്തിന്‍റെ ഫ്യൂസ്‌ലേജിലോ ഫ്രെയിമിലോ ഘടനയിലോ സ്വാധീനം ചെലുത്തുന്ന തകരാറുകളായിരുന്നില്ല. അതിനാല്‍ വിമാനം സുരക്ഷിതമായി ഇറങ്ങുന്നതിന്​ തടസമുണ്ടായില്ലെന്ന്​ അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

Post a Comment

0 Comments