കൊച്ചി ന​ഗരത്തിലെ മരത്തിന് മുകളിൽ കൂറ്റൻ പെരുമ്പാമ്പ്!

കൊച്ചി ന​ഗരത്തിലെ മരത്തിന് മുകളിൽ കൂറ്റൻ പെരുമ്പാമ്പ്!

 



കൊച്ചി നഗരത്തിലെ തണല്‍മരത്തില്‍ പെരുമ്പാമ്പ്. കണയന്നൂര്‍ താലൂക്ക് ഓഫീസിനു മുന്നിലെ വലിയ മരത്തിന്‍റെ മുകളിലാണ് പെരുമ്പാമ്പ് കയറിയത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറുമണിയോടെയാണ് താലൂക്ക് ഓഫീസിലെ ജീനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. വിവരമറിയിച്ചതനുസരിച്ച് അഗ്നിരക്ഷാ സേനയെത്തിയെങ്കിലും മഴയും ഇരുട്ടുമായതിനാല്‍ പാമ്പിനെ മരത്തില്‍ നിന്ന് താഴെയിറക്കാനായില്ല. 


മരത്തിന്‍റെ ഏറ്റവും മുകളിലത്തെ കൊമ്പിലാണ് പാമ്പ് കയറിയിരുന്നത്. വനം വകുപ്പുദ്യോഗസ്ഥരുമായി ആലോചിച്ച് രാവിലെ തുടര്‍ നടപടികളെടുക്കാമെന്നറിയിച്ച് അഗ്നി രക്ഷാ സേന രാത്രി മടങ്ങി. എന്നാൽ വകുപ്പുദ്യോഗസ്ഥർ പാമ്പുപിടിത്ത വിദഗ്ധൻ ചേരിക്കൽ പ്രിൻസിനെ വിളിച്ചുവരുത്തി. രാത്രി ഒമ്പതോടെ തോട്ടിയും വളയവും ഉപയോഗിച്ച് പാമ്പിനെ പിടികൂടി ചാക്കിലാക്കി. പാമ്പിനെ മംഗളവനത്തിലുള്ള വനംവകുപ്പ് ഓഫീസിന് കൈമാറി. കോടനാട് വനംവകുപ്പ് ഓഫീസ് മുഖേന കുട്ടമ്പുഴ വനത്തിൽ തുറന്നുവിടുമെന്ന് അധികൃതർ അറിയിച്ചു.

Post a Comment

0 Comments