ജോലിക്കായി നാട്ടില്‍ നിന്ന് കൊണ്ടുവന്ന സ്‍ത്രീകളെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചു; പ്രവാസി വനിത അറസ്റ്റില്‍

LATEST UPDATES

6/recent/ticker-posts

ജോലിക്കായി നാട്ടില്‍ നിന്ന് കൊണ്ടുവന്ന സ്‍ത്രീകളെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചു; പ്രവാസി വനിത അറസ്റ്റില്‍




രണ്ട് പ്രവാസി വനിതകളെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ച കുറ്റത്തിന് ഇന്ത്യക്കാരിക്കെതിരെ വിചാരണ തുടങ്ങി. ഇവര്‍ക്കെതിരെ കഴിഞ്ഞ ദിവസം ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതി, മനുഷ്യക്കടത്ത് ഉള്‍പ്പെടെയുള്ള കുറ്റങ്ങല്‍ ചുമത്തി. പ്രതിയുടെ വാഗ്ദാനം വിശ്വസിച്ചെത്തിയ രണ്ട് ഇന്ത്യക്കാരികളാണ് കേസിലെ പ്രധാന സാക്ഷികള്‍.


ആകര്‍ഷകമായ ശമ്പളത്തോടെ ഒരു തുണിക്കടയില്‍ ജോലി വാഗ്ദാനം ചെയ്താണ് രണ്ട് പേരെയും ഇവര്‍ നാട്ടില്‍ നിന്ന് കൊണ്ടുവന്നതെന്ന് ഇവര്‍ പബ്ലിക് പ്രോസിക്യൂഷന് മൊഴി നല്‍കി. ഇരുവര്‍ക്കും പ്രതി വിമാന ടിക്കറ്റുകള്‍ നല്‍കുകയും വിമാനത്താവളത്തില്‍ നേരിട്ടെത്തി ഇവരെ സ്വീകരിക്കുകയും ചെയ്‍തു. എന്നാല്‍ വിമാനത്താവളത്തില്‍ നിന്ന് നേരെ ഒരു അപ്പാര്‍ട്ട്മെന്റിലേക്കാണ് കൊണ്ടുപോയത്. അവിടെ വെച്ച് വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുകയായിരുന്നു.


തങ്ങള്‍ക്ക് തൊഴില്‍ പെര്‍മിറ്റ് ഇല്ലാതിരുന്നതിനാലായിരുന്നു ഭീഷണിയെന്ന് ഇരകളായ രണ്ട് പേരും മൊഴി നല്‍കി. 300 ദിനാര്‍ നല്‍കണമെന്നാവശ്യപ്പെട്ടും ഭീഷണിപ്പെടുത്തി. അപ്പാര്‍ട്ട്മെന്റില്‍ നിന്ന് രക്ഷപ്പെട്ട യുവതികളിലൊരാളാണ് പൊലീസിനെ സമീപിച്ചത്. തന്റെ അടുത്ത് ലൈംഗിക ബന്ധത്തിനായി എത്തിയ ഒരു പുരുഷന്റെ സഹായത്തോടെയായിരുന്നു യുവതി രക്ഷപ്പെട്ടത്. തങ്ങളുടെ അവസ്ഥ പൊലീസില്‍ അറിയിക്കാന്‍ ഇവര്‍ അയാളോട് ആവശ്യപ്പെടുകയായിരുന്നു. പൊലീസെത്തി പരിശോധന നടത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്‍തു. ഇരകളാക്കപ്പെട്ട രണ്ട് യുവതികളെയും മനുഷ്യക്കടത്ത് തടയുന്നതിനുള്ള ദേശീയ കമ്മിറ്റിയുടെ കീഴിലുള്ള അഭയ കേന്ദ്രത്തിലേക്ക് മാറ്റി. കേസ് അടുത്തയാഴ്ച കോടതി വീണ്ടും പരിഗണിക്കും. 

Post a Comment

0 Comments