വാട്സ്ആപ്പ് ​ഗ്രൂപ്പിൽ മോശമായി സംസാരിച്ചു എന്നാരോപിച്ച് കൊല്ലത്ത് യുവാവിന് ക്രൂരമർദ്ദനം

LATEST UPDATES

6/recent/ticker-posts

വാട്സ്ആപ്പ് ​ഗ്രൂപ്പിൽ മോശമായി സംസാരിച്ചു എന്നാരോപിച്ച് കൊല്ലത്ത് യുവാവിന് ക്രൂരമർദ്ദനം വാട്സ്ആപ്പ് ​ഗ്രൂപ്പിൽ മോശമായി സംസാരിച്ചു എന്നാരോപിച്ച് കൊല്ലത്ത് യുവാവിന് ക്രൂരമർദ്ദനം. 19കാരനാണ് മ​ർദ്ദനമേറ്റത്. സംഭവത്തിൽ പിടികിട്ടാപ്പുള്ളിയും കൊല്ലം പൂയപ്പള്ളി സ്വദേശിയുമായ രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തു. 


രാഹുലിനെതിരെ 19കാരൻ സാമൂഹിക മാധ്യമങ്ങളിൽ മോശമായി സംസാരിച്ചു എന്നായിരുന്നു ആരോപണം. ആലപ്പുഴ വള്ളിക്കുന്നം സ്വദേശിക്കാണ് മർദ്ദനമേറ്റത്. ഓഗസ്റ്റ് ഒന്നാം തീയതിയായിരുന്നു സംഭവം. 19കാരനെ രാഹുൽ കാലുപിടിക്കാൻ നിർബന്ധിച്ച് കുനിച്ച് നിർത്തി ഇടിക്കുന്നതിന്റേയും ചവിട്ടിക്കൂട്ടുന്നതിന്റേയും ദൃശ്യങ്ങളും പുറത്തുവന്നു.


കൊറിയർ നൽകാൻ എന്ന വ്യാജേന 19കാരനെ കരുനാഗപ്പള്ളിയിലേക്ക് വിളിച്ചു വരുത്തിയാണ് രാഹുൽ മർദ്ദിച്ചത്. കരുനാഗപ്പള്ളിയിൽ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചു കൊണ്ടു പോയാണ് ആക്രമിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പകർത്തി രാഹുൽ അടക്കമുള്ളവർ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. ദൃശ്യങ്ങൾ പൊലീസിന്റെ ശ്രദ്ധയിൽ പെടുകയും കരുനാഗപ്പള്ളി സിഐ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുകയുമായിരുന്നു.


പ്രതിയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നില്ല. രണ്ട് പേരും രണ്ട് സ്ഥലത്ത് നിന്നുള്ളവരായിരുന്നു. സംഭവം നടന്നത് മാത്രമായിരുന്നു കരുനാഗപ്പള്ളിയിൽ. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിൽ രാഹുലിനെ തെന്മലയിൽ നിന്ന് പിടികൂടുകയായിരുന്നു. ബലാത്സംഗം, പിടിച്ചു പറി അടക്കം ഒട്ടേറെ ക്രിമിനൽ കേസിൽ പ്രതിയാണ് രാഹുൽ. പിടികിട്ടാപ്പുള്ളിയായി ഇയാളെ നേരത്തെ പൊലീസ് പ്രഖ്യാപിച്ചിരുന്നു.

Post a Comment

0 Comments